Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെഞ്ഞാറമൂട്ടിലെ സൂപ്പർ മാർക്കറ്റിൽ വൻ കവർച്ച; മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ; കവർച്ച ഹർത്താൽ ദിവസം പുലർച്ചെ; അകത്തു കടന്നത് കടയുടെ ജനൽ അറുത്തുമാറ്റി; ലക്ഷങ്ങളുടെ നഷ്ടമെന്ന് വിവരം

വെഞ്ഞാറമൂട്ടിലെ സൂപ്പർ മാർക്കറ്റിൽ വൻ കവർച്ച; മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ; കവർച്ച ഹർത്താൽ ദിവസം പുലർച്ചെ; അകത്തു കടന്നത് കടയുടെ ജനൽ അറുത്തുമാറ്റി; ലക്ഷങ്ങളുടെ നഷ്ടമെന്ന് വിവരം

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ സൂപ്പർ മാർക്കറ്റിൽ വൻ കവർച്ച. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളും പണവും നഷ്ടപ്പെട്ടുവെന്നാണ് പ്രഥമിക വിവരം. നഷ്ടം എത്രയെന്ന് ഔദ്യോഗികമായി കണക്കുകൂട്ടിയിട്ടില്ല.വ്യാഴാഴ്ച ഹർത്താലായതിനാൽ സൂപ്പർ മാർക്ക് വൈകിട്ട് ആറിന് ശേഷമാണ് തുറന്നത്. അപ്പോഴാണ് കവർച്ച നടന്നുവെന്ന കാര്യം അറിയുന്നത് ഇതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഹർത്താലിന്റെ തലേന്ന് പുലർച്ചയോടെയാണ് മോഷണം നടന്നിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സിഐ ആർ.വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആസൂത്രിതമായ മോഷണത്തിൽ സമീപവാസികൾക്ക് പങ്കുണ്ടോയെന്നും പൊലീസിന് സംശയമുണ്ട്.കടയുടെ ജനൽ അറുത്തുമാറ്റിയാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. കടയ്ക്കുള്ളിലെ സിസിടിവി മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിധഗ്ദരടക്കം കടയിലെത്തി തെളിവുകൾ ശേഖരച്ചിട്ടുണ്ട്.

രണ്ടംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹർത്താലിന്റ തലേരാത്രി 11.30 ന് മോഷ്ടാക്കൾ കടയുടെ വലതു ഭാഗത്തുള്ള ഇരുമ്പ് ജന്നൽ അറുത്തുമാറ്റുകയും 2.30 ഓടെ ഒരാൾ തലമുടി കെട്ടി ഗ്ലൗസും ധരിച്ച് കടയ്ക്കുള്ളിൽ കടന്നുവെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. പൂലർച്ചെ 3.45 ഓടെയാണ് രണ്ടംഗ സംഘം മടങ്ങിയത്. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ കൂടുതൽ ആൾക്കാർ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP