Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിവറേജസ് ഔട്ട്‌ലെറ്റിൽ വൻ മദ്യക്കവർച്ച; പാലക്കാട് പത്തിരിപ്പാലയിൽ നിന്ന് കവർന്നത് 68,000 രൂപയുടെ മദ്യം; പണം സൂക്ഷിച്ച സേഫ് തുറക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെട്ടു

ബിവറേജസ് ഔട്ട്‌ലെറ്റിൽ വൻ മദ്യക്കവർച്ച; പാലക്കാട് പത്തിരിപ്പാലയിൽ നിന്ന് കവർന്നത് 68,000 രൂപയുടെ മദ്യം; പണം സൂക്ഷിച്ച സേഫ് തുറക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട്ടെ ബിവറേജസ് ഔട്ട്‌ലെറ്റിൽ വൻ മദ്യക്കവർച്ച. ബിവറേജസ് കോർപ്പറേഷന്റെ പത്തിരിപ്പാലയിലെ ഔട്ട്‌ലെറ്റിൽ നിന്നാണ് 68,000 രൂപയുടെ മദ്യം കവർന്നത്. തിരുവോണത്തിന് അടച്ച ഔട്ട്‌ലെറ്റ് ഇന്ന് രാവിലെ ജീവനക്കാരെത്തി തുറന്നപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്.

ഔട്ട്‌ലെറ്റിന്റെ ജനലിന് കീഴിലെ ഭിത്തിതുരന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. ഔട്ട്‌ലെറ്റിലെ സേഫിൽ സൂക്ഷിച്ചിരുന്ന 17 ലക്ഷം രൂപ കവരാനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെട്ടു.

വിലകൂടിയ ഇനങ്ങളായ സീസർ, ബക്കാർഡി എന്നിവയാണ് മോഷ്ടാക്കൾ കടത്തിയത്. ഔട്ട്‌ലെറ്റിൽ സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ ടിൻ ബിയറുകൾ കവർച്ചക്കാർ പൊട്ടിച്ചു കുടിക്കുകയും ചെയ്തു. സേഫ് തുറക്കാൻ ഗ്യാസ് കട്ടറുൾപ്പെടെയുള്ളവ ഉപയോഗിച്ച് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ഓണത്തിന് ഔട്ട്‌ലെറ്റ് പൂട്ടിപ്പോയ ജീവനക്കാർ ഇന്ന് രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയിലാണ് പത്തിരിപ്പാല. മങ്കര പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ചുവര് തുരക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും ഗ്യാസ് കട്ടറിന്റെ ചില ഭാഗങ്ങളും അന്വേഷണത്തിൽ കണ്ടെത്തി.

അന്വേഷണത്തിനെത്തിയ ഡോഗ് സ്‌ക്വാഡ് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്കാണ് പോയത്. ഒന്നിൽ കൂടുതൽ പേർക്ക് കവർച്ചയിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. മോഷണത്തിന്റെ രീതി കണക്കിലെടുത്താണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

മുമ്പ് രണ്ടുതവണ ഇതേ ഔട്ട്‌ലെറ്റിൽ മോഷണം നടന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP