Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരിതാശ്വാസ ക്യാമ്പിൽ പൊലീസുകാരിയുടെ 'അടിച്ചുമാറ്റൽ പരിപാടി'; ദുരിത ബാധിതർക്കായി എത്തിച്ച നൈറ്റിയും അടിവസ്ത്രങ്ങളും പൊലീസുകാരി മോഷ്ടിച്ചു; സംഭവം വെളിച്ചത്തായത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

ദുരിതാശ്വാസ ക്യാമ്പിൽ പൊലീസുകാരിയുടെ 'അടിച്ചുമാറ്റൽ പരിപാടി'; ദുരിത ബാധിതർക്കായി എത്തിച്ച നൈറ്റിയും അടിവസ്ത്രങ്ങളും പൊലീസുകാരി മോഷ്ടിച്ചു; സംഭവം വെളിച്ചത്തായത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ദുരിതാശ്വാസ ക്യാമ്പിൽ പൊലീസുകാരിയുടെ 'അടിച്ചു മാറ്റൽ പരിപാടി'. ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന അടിവസ്ത്രങ്ങളും നൈറ്റികളുമാണ് മോഷണം പോയത്. കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു സംഭവം. കൊച്ചി പൊലീസ് സ്റ്റേഷനിൽ നിന്നും എത്തിച്ച സാധനങ്ങളായിരുന്നു ഇവ. മോഷണ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്. സാനിട്ടറി നാപ്കിൻ ഉൾപ്പടെയുള്ള സാധനങ്ങളാണ് മോഷണം പോയത്.

പൊലീസ് സ്റ്റേഷനിലെത്തിച്ച സാധനങ്ങൾ തരംതിരിച്ച് പായ്ക്ക് ചെയ്യാൻ ഒരു സീനിയർ വനിതാ പൊലീസ് ഓഫീസറെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. സഹായത്തിന് ഏഴ് പൊലീസുകാരെയും നിയോഗിച്ചു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു പാക്കിങ്. ഇതിനിടെ പൊലീസുകാരി ബന്ധുക്കളെ വിളിച്ചുവരുത്തി ആറു കാറുകളിലായി സാധനങ്ങൾ കടത്തുകയായിരുന്നു.

പൊലീസുകാരി 34 നൈറ്റികൾ ഉൾപ്പെടെ എണ്ണി കാറിലേക്ക് കൊണ്ടുവയ്ക്കുകയായിരുന്നു. അടിവസ്ത്ര പായ്ക്കറ്റുകളും കാറിലേക്ക് മാറ്റി. സ്റ്റേഷനിലെ സി.സി.ടി.വിയിൽ ഈ ദൃശ്യമുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. അതിനിടെ ആന്ധ്രയിൽ നിന്ന് വിതരണം ചെയ്യാനെത്തിച്ച വസ്ത്രങ്ങൾ മോഷണം പോയതായും ആരോപണമുയർന്നിട്ടുണ്ട്. കോട്ടയത്തെ ഒരു ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെയാണ് ആരോപണം. ഇവരുടെ വീട്ടിലാണ് ആന്ധ്രയിൽ നിന്നുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതിൽ നിന്നാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങളും മുണ്ടുകളും നാപ്കിനുകളും മോഷ്ടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP