Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തേക്കടിയിൽ ഹോംസ്‌റ്റേയിൽ എത്തിയ സംഘത്തിന് യുവതിയെ കാഴ്ചവച്ചത് ഹോംസ്‌റ്റേ ഉടമ; പൊലീസ് റെയ്ഡിൽ ഉടമയും പെൺകുട്ടിയും അവധി ആഘോഷിക്കാനെത്തിയ തിരുവനന്തപുരത്തെ സംഘവും പിടിയിൽ

തേക്കടിയിൽ ഹോംസ്‌റ്റേയിൽ എത്തിയ സംഘത്തിന് യുവതിയെ കാഴ്ചവച്ചത് ഹോംസ്‌റ്റേ ഉടമ; പൊലീസ് റെയ്ഡിൽ ഉടമയും പെൺകുട്ടിയും അവധി ആഘോഷിക്കാനെത്തിയ തിരുവനന്തപുരത്തെ സംഘവും പിടിയിൽ

തേക്കടി: തേക്കടിയിലെ ഹോംസ്‌റ്റേയിൽ അനാശാസ്യത്തിന് സൗകര്യം ഒരുക്കിയത് ഹോംസ്‌റ്റേ ഉടമ തന്നെ. സംഭവത്തിൽ ഉടമയും യുവതിയും അടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് വിനോദസഞ്ചാരികളായി എത്തിയവരാണ് പിടികൂടിയ മറ്റുള്ളവർ. ഹോം സ്‌റ്റേ ഉടമയായ തോമസ് കുര്യനാണ് ഇവർക്ക് യുവതിയെ ഏർപ്പാടാക്കി നൽകിയതെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം വെള്ളല്ലൂർ സ്വദേശികളായ പാറക്കാട്ടെ വീട്ടിൽ അനിൽകുമാർ, കെ കെ ഹൗസിൽ താഹ, പെരിങ്ങളം ഷിജിൻ മൻസിലിൽ അബ്ദുൽകലാം, കരവാരം റഹ്മത്ത് മൻസിലിൽ അഹ്ദുൽ ഗഫൂർ, പീരുമേട് കുട്ടിക്കാനം കൂടിയാട്ടുവീട്ടിൽ തോമസ് കുര്യൻ, പെരുവന്താനം ഒറ്റപ്ലാക്കൽ അബ്ദുൽ സലാം കട്ടപ്പന സ്വദേശിനി ഷൈനി എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. വനംവകുപ്പ് ചെക്‌പോസ്റ്റിനു സമീപം അബ്ദുൾ സലാം നടത്തുന്ന ഇക്കോഇൻ എന്ന ഹോംസ്‌റ്റേയിൽ അനാശ്യാസ പ്രവർത്തനം നടക്കുന്നുവെന്ന് കുമളി പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏഴംഗ സംഘം പിടിയിലായത്.

തിരുവനന്തപുരത്ത് നിന്നും തേക്കടി കാണാനെത്തിയ സംഘം ഹോംസ്‌റ്റേയിൽ മുറി എടുത്തിരുന്നു. ഇവർ മദ്യപിക്കുന്നതിനിടെ ഹോംസ്‌റ്റേ നടത്തിപ്പുകാരെത്തി യുവതിയുടെ കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ ആവശ്യപ്പെട്ടപ്രകാരം മുറിയിൽ യുവതിയെ എത്തിക്കുകയായിരുന്നു. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും ഏഴായിരത്തി അഞ്ഞൂറ് രൂപയും പന്ത്രണ്ട് ഗർഭ നിരോധന ഉറകളും പൊലീസ് കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP