Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനവാസ മേഖലയിൽ പട്ടാപ്പകൽ പുലിയിറങ്ങി; മൂന്ന് ആടുകളെ കടിച്ചുകൊന്നു; രാമചന്ദ്രൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തെന്മലയിൽ പുലിപ്പേടി സജീവം

ജനവാസ മേഖലയിൽ പട്ടാപ്പകൽ പുലിയിറങ്ങി; മൂന്ന് ആടുകളെ കടിച്ചുകൊന്നു; രാമചന്ദ്രൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തെന്മലയിൽ പുലിപ്പേടി സജീവം

പുനലൂർ: തെന്മല ഗ്രാമപഞ്ചായത്തിലെ ആനപെട്ടകോങ്കലിലെ ജനവാസ മേഖലയിൽ പട്ടാപ്പകൽ പുലി ഇറങ്ങി മൂന്ന് ആടുകളെ കടിച്ച് കൊന്നു. ചരുവിളപുത്തൻ വീട്ടിൽ രാമചന്ദ്രന്റെ പുരയിടത്തിൽ നിന്ന ആടുകളെയാണ് പുലി പിടിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയായിരുന്നു സംഭവം.

വീടിനോട് ചേർന്ന പുരയിടത്തിൽ രാമചന്ദ്രൻ ആടുകളെ തീറ്റുന്നതനിടെയാണ് സംഭവം. ആദ്യം പിടികൂടിയ ആടിനെ പാറക്കെട്ടിനുള്ളിലേക്ക് പുലി കടിച്ചുകൊണ്ടുപോയി. ഇതുകണ്ട് രാമചന്ദ്രൻ ബഹളം വച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പാറക്കെട്ടിൽ നിന്ന് പുറത്തിറങ്ങിയ പുലി വീണ്ടും മറ്റ് രണ്ട് ആടുകളെക്കൂടി പിടികൂടി പാറക്കെട്ടിനുള്ളിൽ കൊണ്ടുപോയി തിന്നുകയായിരുന്നു. വിവരം അറിഞ്ഞ് ആനപെട്ടകോങ്കൽ സെക്ഷൻ ഫോറസ്റ്റർ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.

മൃഗഡോക്ടർ മോഹനന്റെ നേതൃത്വത്തിൽ ആടുകളെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മറവ് ചെയ്തു. വിവരം അറിഞ്ഞതോടെ ഗ്രാമവാസികളും ഭയപ്പാടിലാണ്. കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളുടെ ശല്യം രാത്രികാലങ്ങളിൽ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് പട്ടാപ്പകൽ പുലി ഇറങ്ങുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

വനാതിർത്തിയോട് ചേർന്ന് തകർന്നുകിടക്കുന്ന സൗരോർജ്ജ വേലി പുനഃസ്ഥാപിച്ചാൽ വന്യമൃഗങ്ങളുടെ ശല്യം ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP