Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറ്റുനോറ്റ് ഉപരാഷ്ട്രപതിയെ കാണാനെത്തിയപ്പോൾ തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ ഹാളിനകത്ത് കയറാൻ പറ്റിയില്ല; ചടങ്ങുകഴിഞ്ഞ് പുറത്തിറങ്ങിയ വെങ്കയ്യ നായിഡുവിനെ നായിഡു സാർ.. എന്ന് നീട്ടിവിളിച്ച് പെൺകുട്ടി; വിളികേട്ട് നിന്ന ഉപരാഷ്ട്രപതിക്കൊപ്പം നിന്ന് കുശലംപറഞ്ഞ് ചിത്രവും എടുത്ത് താരമായി തെരേസ് മരിയ

ആറ്റുനോറ്റ് ഉപരാഷ്ട്രപതിയെ കാണാനെത്തിയപ്പോൾ തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ ഹാളിനകത്ത് കയറാൻ പറ്റിയില്ല; ചടങ്ങുകഴിഞ്ഞ് പുറത്തിറങ്ങിയ വെങ്കയ്യ നായിഡുവിനെ നായിഡു സാർ.. എന്ന് നീട്ടിവിളിച്ച് പെൺകുട്ടി; വിളികേട്ട് നിന്ന ഉപരാഷ്ട്രപതിക്കൊപ്പം നിന്ന് കുശലംപറഞ്ഞ് ചിത്രവും എടുത്ത് താരമായി തെരേസ് മരിയ

പെരിയ: ഉപരാഷ്ട്രപതിയെ നേരിട്ട് കാണാൻ കൊതിച്ചെത്തിയ പെൺകുട്ടിക്ക് ഹാളിനകത്തേക്ക് പ്രവേശനം കിട്ടാതെ വന്നതോടെ വലിയ നിരാശയായി. ചിറ്റാരിക്കാൽ കണ്ണിവയലിലെ അരിപ്പറമ്പിൽ പ്രിൻസ് അഗസ്റ്റിന്റെയും ലിറ്റിയുടെയും മകൾ തെരേസ് മരിയ പക്ഷേ, അങ്ങനെ പിന്മാറാൻ ഒരുക്കമില്ലായിരുന്നു.

കനത്ത കരിമ്പൂച്ച സുരക്ഷയിൽ ചടങ്ങഉകഴിഞ്ഞ് പുറത്തിറക്കിറങ്ങിയപ്പോൾ രണ്ടും കൽപിച്ച് നീട്ടിയൊരു വിളി. നായിഡു സാർ.... എന്ന വിളികേട്ട് ഉപരാഷ്ട്രപതി നിന്നു. പെൺകുട്ടിയെ അടുത്തേക്ക് വിളിച്ചു. എന്താണ് വിളിച്ചതെന്ന് വെങ്കയ്യനായിഡു ചോദിച്ചപ്പോൾ കാര്യംപറഞ്ഞു. കാണാൻ മോഹിച്ച് വന്നതാണ്. വീട്ടിൽ നിന്ന് വന്നപ്പോൾ തിരിച്ചറിയൽ കാർഡ് എടുത്തില്ല. അതുകൊണ്ട് ഹാളിനകത്തേക്ക് കയറാൻ പറ്റിയില്ല. ഒന്നു സംസാരിക്കാൻ കൊതിച്ച് വിളിച്ചുപോയതാണെന്നായി തെരേസ് മരിയ.

കാസർകോട്ട് കേന്ദ്രസർവകലാശാല കാമ്പസ് ഉദ്ഘാടനത്തിനുവന്നതായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. തിരിച്ചറിയൽ കാർഡില്ലാത്തതിനാൽ ഹാളിനകത്തേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നു തെരേസിന് എന്നാൽ, ഹാളിനുപുറത്ത് കാത്തുനിന്ന് ചടങ്ങു തീർന്ന് വെങ്കയ്യ ഇറങ്ങുമ്പോൾ കാണാൻ കാത്തുനിന്നു അവൾ. ചടങ്ങുതീർന്ന് ഉപരാഷ്ട്രപതി പുറത്തേക്ക് പോയത് തെരേസ് നിന്നതിന് അടുത്തുകൂടെ. അപ്പോഴാണ് രണ്ടുംകൽപിച്ച് നീട്ടിവിളിച്ചത്. കുട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ രാഷ്ട്രപതിക്കും കൗതുകമായി. അടുത്തുവിളിച്ച് നിർത്തി വിശേഷങ്ങൾ തിരക്കി. പഠിക്കുന്ന സ്‌കൂളും മറ്റുകാര്യങ്ങളുമായി കുറച്ചുനേരം കുശലം.

കാണാൻ ഹാളിനകത്ത് കയറാൻ പറ്റിയില്ലെങ്കിലെന്താ. ഇപ്പോൾ എന്നോടൊപ്പം നിന്ന് സംസാരിക്കാൻ സ്‌പെഷ്യൽ ചാൻസ് കിട്ടിയില്ലേയെന്നുമായി വെങ്കയ്യ. എന്താകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഐ.എ.എസ്. നേടാനാണ് ഇഷ്ടമെന്നായി തെരേസ്. അതോടെ തലയിൽ കൈവെച്ച് ഉപരാഷ്ട്രപതി അവളെ അനുഗ്രഹിച്ചു.

തെരേസ് ആ പാദങ്ങളിൽ തൊട്ട് നമസ്‌കരിച്ചു. സാറിനൊപ്പം ഒരു ഫോട്ടോ എടുക്കട്ടെ എന്നായി തെരേസ്. സെൽഫിയെടുക്കാൻ പ്രോട്ടോക്കോൾ തടസ്സമുണെന്നും മറ്റാരെക്കൊണ്ടെങ്കിലും എടുപ്പിച്ചോളൂ, ഞാൻ നിൽക്കാമെന്നും പറഞ്ഞ് വെങ്കയ്യ അടുത്തുനിന്നു. ഇതിനിടെയാണ് പെൺകുട്ടിയുടെ ഫോൺ കാണാനില്ലെന്ന് മനസ്സിലായത്. തിരക്കിനിടയിൽ വീണുപോയതായിരുന്നു.

ഇതോടെ പെൺകുട്ടിയും സ്വൽപം പരിഭ്രമിച്ചു. ആശ്വസിപ്പിച്ച ഉപരാഷ്ട്രപതി കുട്ടിയുടെ ഫോൺ കണ്ടുപിടിച്ചു കൊടുക്കാൻ ഉപരാഷ്ട്രപതി സുരക്ഷാ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അവർ അത് തിരഞ്ഞ് കണ്ടുപിടിക്കുകയും ചെയ്തു. ഇതിനിടെ കൂടിയവരെല്ലാം ചിത്രം പകർത്തിയതോടെ തെരേസ് താരമായി. ഒപ്പം നിന്ന് പടമെടുക്കാനുള്ള കുട്ടിയുടെ ആഗ്രഹവും അങ്ങനെ സഫലീകരിച്ച് ചിരിച്ചുകൊണ്ട് വെങ്കയ്യ നടന്നുനീങ്ങി.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബ മേളയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP