Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈൽ ടവറിന്റെ ബാറ്ററികൾ മോഷ്ടിക്കുന്നത് പതിവാക്കിയ പ്രതികൾ പിടിയിൽ; എറണാകുളം, ഇടുക്കി ജില്ലകളിലെ റിലയൻസ് കമ്പനിയുടെ 12 മൊബൈൽ ടവറുകളിൽ നിന്ന് ഇവർ മോഷ്ടിച്ചത് 12 ബാറ്ററികൾ

മൊബൈൽ ടവറിന്റെ ബാറ്ററികൾ മോഷ്ടിക്കുന്നത് പതിവാക്കിയ പ്രതികൾ പിടിയിൽ; എറണാകുളം, ഇടുക്കി ജില്ലകളിലെ റിലയൻസ് കമ്പനിയുടെ 12 മൊബൈൽ ടവറുകളിൽ നിന്ന് ഇവർ മോഷ്ടിച്ചത് 12 ബാറ്ററികൾ

പ്രകാശ് ചന്ദ്രശേഖർ

പിറവം: എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നും മൊബൈൽ ടവറിന്റെ ബാറ്ററി മോഷണം പതിവാക്കിയ പ്രതികൾ പിടിയിൽ. പാമ്പാക്കുട മുള്ളങ്കുഴിയിൽ സുബിൻ (27)

പിറമാടം ഓളിപ്പറമ്പിൽ ജയേഷ് (25 ), പിറവം ആലയ്ക്കൽ വിൽസൺ( 31 ), മഴുവന്നുർ കല്ലേലിൽ മിഥുൻ രാജ് ( 28 ) എന്നിവരാണ് പിടിയിലായത്. എറണാകുളം, ഇടുക്കി ജില്ലകളിലായി റിലയൻസ് കമ്പനിയുടെ 12 മൊബൈൽ ടവറുകളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുകയായിരുന്നു ഇവർ.

പിറവത്ത് ഇക്കഴിഞ്ഞ 17 ന് മോഷണ ശ്രമം നടത്തിയ ഇവരിൽ ഒരാളായ വിൽസനെ പിറവത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തി ചോദ്യചെയ്തപ്പോഴാണ് മറ്റുള്ളവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാൽവർ സംഘം പിടിലായത്. ഇവരിൽ സുബിനും ജയേഷും നേരത്തെ സ്വകാര്യ മൊബൈൽ കമ്പനിയിൽ ജോലിക്കാരായിരുന്നു. ഇവരുടെ സുഹ്യത്തുക്കളാണ് മറ്റ് രണ്ട്‌പേർ. ബാറ്ററികളെ സംബന്ധിച്ച് അക്കാലത്ത് കിട്ടിയ അറിവാണ് ഇവരെ ബാറ്ററി മോഷ്ടിക്കാൻ പ്രേരിപ്പിച്ചത്. 12 ടവറുകളിൽ നിന്നായി 33 ലക്ഷത്തിൽപരം രുപയുടെ ബാറ്ററികളാണ് സംഘം കവർച്ച ചെയ്തത്.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഐപിഎസിന്റെ നിർദ്ദേശാനുസരണം മൂവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ. അനിൽകുമാറിന്റെ മേൽനോട്ടത്തിൽ പിറവം ഇൻസ്‌പെക്ടർ ജയൻ കെ.എസ്, എസ്‌ഐ റെജിരാജ് , ടക ദിനേശ്, എഎസ്‌ഐ വി രാജേഷ്, കെ സജീവ്, ജി ശശിധരൻ, എം വി റോയി, സിവിൽ പൊലീസ് ഓഫീസർ ബിജു ജോൺ, രാജേഷ് തങ്കപ്പൻ, സി.പി.ഒ ജിബി ഫ്രാൻസിസ് എന്നിവരുടെ നേതൃത്യത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP