Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടിൽ സിസിടിവി സ്ഥാപിച്ചത് കള്ളന്മാരെ പേടിച്ച്; ബാത്ത് റൂമിന് പുറത്ത് ആരോ ഉണ്ടെന്ന് സംശയം തോന്നിയ വീട്ടുകാർ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ഞെട്ടി

അമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടിൽ സിസിടിവി സ്ഥാപിച്ചത് കള്ളന്മാരെ പേടിച്ച്; ബാത്ത് റൂമിന് പുറത്ത് ആരോ ഉണ്ടെന്ന് സംശയം തോന്നിയ വീട്ടുകാർ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ഞെട്ടി

ള്ളന്മാരെ പേടിച്ചാണ് അമ്മയും മകളും താമസിക്കുന്ന വീട്ടിൽ സിസിടിവി സ്ഥാപിച്ചത്. എന്നാൽ ഇരിങ്ങാലക്കുടയിലെ ഈ വീട്ടുകാർ വീട്ടിൽ വന്നയാള കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. മുകൾ നിലയിലെ ബാത്ത് റൂമിന് പുറത്ത് ആരോ ഉണ്ടെന്ന് തോന്നിയപ്പോഴാണ് ഇരുവരും സിസിടിവി പരിശോധിച്ചത്. എന്നാൽസിസിടിവി പരിശോധിച്ച കുടുംബം കണ്ടത് നഗ്‌നനായി സിഗരറ്റ് വലിച്ച് നടക്കുന്ന ഒരാളെയാണ് കണ്ടെത്തിയത്.

ഇതേ തുടർന്ന് വീട്ടുകാർ ഫോണിൽ വിളിച്ച് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. ഗേറ്റ് പൂട്ടിയിരുന്നതിനാൽ അയൽക്കാർ അകത്ത് എത്തുമ്പോഴേക്കും ഇയാൾ കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഇതിന് മുമ്പ് പല തവണ ഇരുട്ട് പരക്കുന്നതോടെ ഇയാൾ വീടിന് സമീപം എത്തിയത് ശ്രദ്ധയിൽ പെടുന്നത്.

ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കുടുംബത്തിലെ മൂത്ത മകൾ അശ്വിനി ശേഖർ പങ്കുവച്ച ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്ത് അറിയുന്നത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ നാൽപത് വയസ് പ്രായം വരുന്ന പുരുഷനാണ് സിസിടിവിയിൽ പതിഞ്ഞത്. കുറച്ച് സമയങ്ങൾക്ക് ശേഷം ഇയാളുടെ വേഷം ഒരു മുണ്ട് മാത്രമായി കുറയുന്നത് ദൃശ്യങ്ങളിൽ കാണാം.

ഇരുനില വീട്ടിൽ ആദ്യം കിടപ്പുമുറികളുടെ ജനാലകൾക്ക് അരികിലും പിന്നീട് ബാത്ത്‌റൂമിന് സമീപവും ഇയാൾ എത്തിയതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് അശ്വിനി ശേഖർ പറയുന്നു. എന്നാൽ ഇയാൾ ഏത് ഭാഗത്ത് നിന്നാണ് വരുന്നതെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ ദൃശ്യങ്ങളിൽ വ്യക്തമല്ല. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. പരിസരപ്രദേശത്തുള്ളവർ ആരെങ്കിലുമാണോയെന്ന് വ്യക്തമല്ലെന്ന് അശ്വിനി ശേഖർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP