Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ എറണാകുളം സ്വദേശി മലപ്പുറത്ത് പിടിയിലായി; മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത് കുപ്രസിദ്ധ മോഷ്ടാവായ കോതമംഗലം സ്വദേശി ഷാജഹാനെ: തുമ്പുണ്ടായത് നിരവധി മോഷണ കേസുകൾക്ക്

വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ എറണാകുളം സ്വദേശി മലപ്പുറത്ത് പിടിയിലായി; മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത് കുപ്രസിദ്ധ മോഷ്ടാവായ കോതമംഗലം സ്വദേശി ഷാജഹാനെ: തുമ്പുണ്ടായത് നിരവധി മോഷണ കേസുകൾക്ക്

എം പി റാഫി

മലപ്പുറം: വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ എറണാകുളം സ്വദേശി മഞ്ചേരി പൊലീസിന്റെ പിടിയിൽ. 30 ഓളം കേസിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ കോതമംഗലം സ്വദേശി ഷാജഹാ (38)നെയാണ് മഞ്ചേരി സിഐ എൻ.ബി ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്. പ്രതിയെ പിടികൂടിയതോടെ തുമ്പുണ്ടായത് നിരവധി മോഷണ കേസുകൾക്ക്.

ഇയാളെ ചോദ്യം ചെയ്തതിൽ മലപ്പുറം മുണ്ടുപറമ്പ് എ.എം.എൽ.പി സ്‌കൂളിൽ നിന്നും ഓഫീസ് റൂം പൊളിച്ച് സഞ്ചയിക ഇനത്തിൽ പിരിച്ച 20000 രൂപ മോഷണം, പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ നിന്നും പുലാമന്തോൾ സ്വദേശിയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നതുൾപ്പെടെ നിരവധി കേസുകൾക്കാണ് തുമ്പുണ്ടായത്.

തന്റെ ഇരുപതാമത്തെ വയസ്സിൽ കളവ് തുടങ്ങിയ ഇയാളുടെ പേരിൽ പെരുമ്പാവൂർ ,കോതമംഗലം, കോട്ടപ്പടി, തുടങ്ങിയ സ്റ്റേഷനുകളിൽ ഭവനഭേധനം, അമ്പല കവർച്ച, മലഞ്ചരക്ക് മോഷണം തുടങ്ങി 30 ഓളം കേസുകൾ ഉണ്ട്. കഴിഞ്ഞ മാസം പെരിന്തൽമണ്ണയിൽ മോഷണ കേസിന് പിടികൂടിയ ആസിഡ് ബിജു ഇയാളുടെ കൂട്ടുപ്രതിയാണ്. 2 വർഷം മുൻപ് മലപ്പുറത്ത് എത്തിയ പ്രതി ഇവിടെ നിന്നും ഒരു വിവാഹം ചെയ്ത് ഒളിവിൽ താമസിച്ചു വരികയായിരുന്നു.

കഴിഞ്ഞ വർഷം കോഴിക്കോട് സ്വദേശിയായ യുവതിയുമായി ഫെയ്‌സ് ബുക്കിൽ പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 4 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. മുണ്ടുപറമ്പ് സ്‌കൂളിൽ നടത്തിയ കളവിൽ ഇയാളുടെ സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാളിൽ നിന്നും കളവ് മുതലുകൾ കണ്ടെടുക്കുന്നതിനും കൂടുതൽ അന്വോഷണത്തിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മഞ്ചേരി പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന്റെ നിർദ്ദേശപ്രകാരം മഞ്ചേരി സിഐ ഷൈജൂ , എസ് ഐ ജലീൽ കറുത്തേത്തെ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ എ എസ് ഐ നാസർ, പി സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, ദിനേശൻ എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP