Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ക് ഡൗൺ ലംഘിച്ച് ട്യൂഷൻ ക്ലാസും വിദ്യാർത്ഥികളോട് പീഡനവും; മൂന്നാം ക്ലാസുകാരനെ ക്രൂരമായി മർദിച്ച് ട്യൂഷൻ അദ്ധ്യാപകൻ; വിദ്യാർത്ഥിയുടെ ദേഹമാസകലം മർദനത്തിന്റെ പാടും; സംഭവം പുറം ലോകം അറിഞ്ഞത് വാർഡ് മെമ്പർ പരാതിപ്പെട്ടതോടെ; അദ്ധ്യാപകനായ മുളക്കുള സ്വദേശി മുരളി അറസ്റ്റിൽ; ചൈൽഡ് ലൈനിലും പരാതി

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: മൂന്നാം ക്ലാസുകാരന് ട്യൂഷൻ അദ്ധ്യാപകന്റെ ക്രൂരമർദനം. ചെങ്ങന്നൂർ മളുക്കുഴിയിലാണ് മൂന്നാം ക്ലാസുകാരനായ വിദ്യാർത്ഥി അദ്ധ്യാപകന്റെ ക്രൂരമർദനത്തിന് ഇരയായത്. സംഭവത്തിൽ അദ്ധ്യാപകനായ മുളക്കുഴ സ്വദേശി മുരളിക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.

ജുവനൈൽ നിയമപ്രകാരമാണ് കേസെടുത്തത്. ലോക്ക് ഡൗൺ കാലത്ത് ട്യൂഷൻ ക്ലാസ് നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയെ അദ്ധ്യാപകൻ മർദ്ദിച്ചതറിഞ്ഞ വാർഡ് മെമ്പറാണ് ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകിയത്.

ശനിയാഴ്ച വൈകിട്ടാണ് കുട്ടിക്ക് അദ്ധ്യാപകന്റെ മർദ്ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം ചൂരൽ കൊണ്ട് അടിച്ച പാടുകളുണ്ട്. മുരളി കുട്ടികളെ അടിക്കുന്നതും മോശമായി സംസാരിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. അടി കിട്ടിയ വിവരം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അവർ ഇക്കാര്യം ചൈൽഡ് ലൈനിനെയോ പൊലീസിനെയോ അറിയിച്ചില്ല. അയൽവാസിയായ ആശ പ്രവർത്തകയാണ് വിവരം പുറത്തറിയിക്കുന്നത്. അദ്ധ്യാപകനെ അറസ്റ്റ് ചെയ്‌തേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP