Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാവർഷവും കെട്ടിച്ചയയ്ക്കുന്നത് നിർദ്ദനരായ നിരവധി സ്ത്രീകളെ; ഈ വർഷം മംഗല്യ ഭാഗ്യം ലഭിച്ചത് 17 യുവതികൾക്ക്; എല്ലാ വിശ്വാസികൾക്കും മാതൃകയായി തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ്

എല്ലാവർഷവും കെട്ടിച്ചയയ്ക്കുന്നത് നിർദ്ദനരായ നിരവധി സ്ത്രീകളെ; ഈ വർഷം മംഗല്യ ഭാഗ്യം ലഭിച്ചത് 17 യുവതികൾക്ക്; എല്ലാ വിശ്വാസികൾക്കും മാതൃകയായി തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ്

കാലടി: ശിവനും പാർവ്വതിയും കുടിയിരിക്കുന്ന ക്ഷേത്ര സന്നിധിയാണ് തിരുവൈരാണിക്കുളം. മാംഗല്യ ഭാഗ്യത്തിന് വിശേഷമാണ് ഇവിടെ. പാർവ്വതിയുടെ നടതുറക്കൽ മഹോൽസവത്തിന് പ്രസക്തി കൂടുന്നതും ഇതുകൊണ്ടാണ്. മംഗല്യ ഭാഗ്യത്തിനായി വിശ്വാസികളുടെ ഒഴുക്ക് തന്നെയാണ് ഉൽസവ ദിനത്തിൽ ഉണ്ടാവാറ്.

അതുകൊണ്ട് തന്നെ വിശ്വാസങ്ങൾക്കൊപ്പം ക്ഷേത്ര ട്രസ്റ്റും നീങ്ങുന്നു. തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ സമൂഹ വിവാഹച്ചടങ്ങായ മംഗല്യം2016 ൽ നിർധനരായ 17 യുവതികൾ മംഗല്യവതികളായി. ചടങ്ങിന് സിനിമ നിർമ്മാതാവ് സുരേഷ് കുമാറും നടി മേനക സുരേഷ് കുമാറും ചേർന്ന് ഭദ്രദീപം തെളിച്ചു. മേൽശാന്തി നാരായണൻ നമ്പൂതിരി നേതൃത്വം നൽകി. ക്ഷേത്രത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ചടങ്ങ് നടന്നത്.

2013ൽ ക്ഷേത്ര ട്രസ്റ്റ് തുടക്കംകുറിച്ച സമൂഹവിവാഹ പദ്ധതിപ്രകാരം 49 യുവതികളുടെ വിവാഹം നടത്തിയിട്ടുണ്ട്. ഈ വർഷം ക്ഷേത്രത്തിൽ ലഭിച്ച എണ്ണൂറോളം അപേക്ഷകളിൽ നിന്നാണ് 17 കുടുംബങ്ങളെ തെരഞ്ഞെടുത്തത്. സ്വർണാഭരണങ്ങളും, വസ്ത്രങ്ങളും മറ്റ് ചെലവുകളും ഉൾപ്പെടെ ഒരാൾക്ക് രണ്ട് ലക്ഷം രൂപയോളം ട്രസ്റ്റ് നൽകി. സദ്യയുമുണ്ടായി. അങ്ങനെ എല്ലാ അർത്ഥത്തിലും മാതൃകയാവുകയാണ് വിവാഹ നടത്തിപ്പിലൂടെ ക്ഷേത്ര ട്രസ്റ്റ്.

ശബരിമല മുൻ മേൽശാന്തി ആത്രശേരി രാമൻ നമ്പൂതിരി, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിജി സണ്ണി, ബ്‌ളോക് പഞ്ചായത്തംഗം സാജിത ബീരാസ്, കാഞ്ഞൂർ ഫൊറോന പള്ളി വികാരി ഫാ.വർഗീസ് പൊട്ടയ്ക്കൽ, ട്രസ്റ്റ് പ്രസിഡന്റ് കെ.എ. പ്രവീൺ കുമാർ, സെക്രട്ടറി പി.വി. വിനോദ്, ക്ഷേത്രം മാനേജർ പി.കെ. നന്ദകുമാർ, കെ.എസ്. മുരളീധരൻ, വി.പി. കൃഷ്ണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP