Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരണം കൊണ്ടുപോയത് ബന്ധുവീട്ടിൽ നിന്നും മകനൊപ്പം മടങ്ങവേ; ആരോ​ഗ്യ പ്രവർത്തകയായ ലില്ലികുമാരിയുടെ ആകസ്മിക മരണത്തിൽ നടുങ്ങി നാട്ടുകാർ

മരണം കൊണ്ടുപോയത് ബന്ധുവീട്ടിൽ നിന്നും മകനൊപ്പം മടങ്ങവേ; ആരോ​ഗ്യ പ്രവർത്തകയായ ലില്ലികുമാരിയുടെ ആകസ്മിക മരണത്തിൽ നടുങ്ങി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബന്ധുവീട്ടിലേക്കുള്ള ലില്ലി കുമാരിയുടെ യാത്ര അന്ത്യയാത്രയായി. കഴിഞ്ഞ ദിവസം വൈകിട്ടാണ് കിളിമാനൂർ പാപ്പാല അലവക്കോട്‌ ശ്രീനിലയത്തിൽ (മേലതിൽ പുത്തൻ വീട്ടിൽ) പരേതനായ സുരേന്ദ്രൻ നായരുടെ ഭാര്യ ലില്ലികുമാരി (മോളി– 56) മരിച്ചത്. വാമനപുരം സിഎച്ച്സിയിൽ ജീവനക്കാരിയായിരുന്നു. മകനൊപ്പം സഞ്ചരിക്കവേ ബൈക്കിൽ നിന്നും തെറിച്ചു വീണാണ് അപകടം ഉണ്ടായത്.

ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ തൊളിക്കുഴിയിലായിരുന്നു അപകടം. ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ. ബംപ് മറികടക്കുമ്പോഴാണ് അപകടം. ചിതറയിലുള്ള ബന്ധുവീട്ടിൽ നിന്ന് മടങ്ങി വരവേ തൊളിക്കുഴി ജംഗ്ഷനിലാണ് അപകടം നടന്നത്. ഉടൻ കടയ്ക്കൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആരോ​ഗ്യ പ്രവർത്തകയായ ലില്ലി കുമാരിയുടെ അപ്രതീക്ഷിത വിയോ​ഗ വാർത്ത നാട്ടുകാരെയും ദുഃഖത്തിലാഴ്‌ത്തി. മക്കൾ. സൂര്യ, സൂരജ്. മരുമക്കൾ. ഷാജി, മാളവിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP