Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർക്ക് ഷോപ്പിലെ തിരക്ക് മൂലം വീട്ടിൽ അവധിക്ക് പോകാൻ വൈകിയത് സമ്മാനം നേടിയ കാര്യം അറിയാൻ വൈകിച്ചു; നാലര സെന്റിന്റെ ഓലപ്പുര മാറ്റിയ കടം വീട്ടുക ആദ്യലക്ഷ്യം; കടം വീട്ടിയാൽ പിന്നൊരു കാറു വാങ്ങണം; എട്ട് കോടി അടിച്ച വർക്ക് ഷോപ്പ് പണിക്കാരന്റെ കൈയിൽ എത്തുന്നത് 5.6 കോടി മാത്രം

വർക്ക് ഷോപ്പിലെ തിരക്ക് മൂലം വീട്ടിൽ അവധിക്ക് പോകാൻ വൈകിയത് സമ്മാനം നേടിയ കാര്യം അറിയാൻ വൈകിച്ചു; നാലര സെന്റിന്റെ ഓലപ്പുര മാറ്റിയ കടം വീട്ടുക ആദ്യലക്ഷ്യം; കടം വീട്ടിയാൽ പിന്നൊരു കാറു വാങ്ങണം; എട്ട് കോടി അടിച്ച വർക്ക് ഷോപ്പ് പണിക്കാരന്റെ കൈയിൽ എത്തുന്നത് 5.6 കോടി മാത്രം

ആലത്തൂർ: പാലക്കാട് ചിറ്റിലഞ്ചേരിക്കു സമീപം ചേരാമംഗലം പഴന്തറയിൽ ഗേ!ാപാലന്റെ മകൻ ഗണേശൻ (29) ആണ് ബമ്പർ ഭാഗ്യവാൻ. കേരള സർക്കാരിന്റെ തിരുവോണം ബമ്പറടിച്ച ടിക്കറ്റ് കത്തിപോയെന്ന വാർത്തകൾ പരക്കുന്നതിനിടെ എട്ടുകോടിയുടെ ഉടമ ഒടുവിൽ ടിക്കറ്റുമായെത്തി. തൃശൂർ വല്ലച്ചിറയിൽ ടൂ വീലർ മെക്കാനിക്കായി ജോലി ചെയ്യുകയാണ് ഭാഗ്യവാൻ. എട്ടു കോടിയാണ് അടിച്ചതെങ്കിലും 5.6 കോടിയോളം രൂപമാത്രമേ ഗണേശന് കിട്ടുകയുള്ളൂ. ബാക്കി നികുതി ഇനത്തിൽ സർക്കാർ തന്നെ പിടിക്കും.

ലോട്ടറി എടുത്തു ശീലമില്ലാത്ത ഗണേശൻ ഫലം നോക്കിയത്. ആദ്യം ചെറിയ സമ്മാനം വല്ലതും അടിച്ചിട്ടുണ്ടോ എന്ന് നോക്കി ഒന്നാം സമ്മാനർഹമായ ടിക്കറ്റായ ടി.സി. 788368 നമ്പർ തന്റെ കൈയിലാണെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ അൽപം വൈകിയെന്ന് ഗണേശൻ പറയുന്നു. സെപ്റ്റംബർ 23 നു തിരുവനന്തപുരത്ത് നറുക്കെടുത്ത ഓണം ബമ്പർ സമ്മാനം തൃശൂരിലേക്കാണ് എന്ന് അറിഞ്ഞെങ്കിലും ആളെ ലഭിച്ചിരുന്നില്ല. സമ്മാനം ആർക്കും ഇല്ലാതെ പോയോ എന്ന സംശയവും സജീവമായി. ഇതിനാണ് ഗണേശൻ വിരാമമിടുന്നത്.

പഴന്തറയിൽ നാലുസെന്റ് സ്ഥലത്ത് മുഴുവൻ നിർമ്മാണം തീരാത്ത വീട്ടിലാണ് ഗണേശൻ, സഹോദരൻ ഗിരീഷ് എന്നിവർ താമസിക്കുന്നത്. ഗിരീഷ് തൃശൂരിൽ സ്വർണപണിക്കാരനാണ്. ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് വീടു പണിതത്. പൂർത്തിയാക്കാനുള്ള പണം സ്വരൂപിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ലേ!ാട്ടറി അടിച്ചത്. ടിക്കറ്റ് വൈകുന്നേരത്തേ!ാടെ നെന്മാറ എസ്‌ബിറ്റിയിൽ ഏൽപ്പിച്ചു. ഇനി വീട് നിർമ്മാണത്തിലെ സാമ്പത്തിക ബാധ്യതകൾ ആദ്യ തീർക്കണം. അതിന് ശേഷം കാറെടുക്കണം. ബാക്കി പണം എങ്ങനെ ഉപയോഗിക്കാമെന്ന് എല്ലാവരും കൂടി ആലേ!ാചിച്ചു തീരുമാനിക്കും-ഗണേശ് പറയുന്നു.

പ്രായമായ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ഓണമാഘോഷിക്കാൻ നാട്ടിലേക്കു വരുന്ന വഴിയാണു കുതിരാൻ ക്ഷേത്രത്തിനു സമീപത്തുനിന്ന് ലോട്ടറി ടിക്കറ്റ് എടുത്തത്. ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു മടങ്ങിയ ഗണേശിനെ ലോട്ടറി വിൽപനക്കാരന്റെ രൂപത്തിൽ ഭാഗ്യം വരികയായിരുന്നു. കോടികളുടെ ടിക്കറ്റായതിനാൽ ജോലിക്കു തിരിച്ചുപോകുമ്പോൾ വിട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു. 23 നു നറുക്കെടുപ്പ് നടന്നെങ്കിലും ടിക്കറ്റ് വീട്ടിലായതിനാൽ ഫലം നോക്കാനും കഴിഞ്ഞില്ല. ഓണം കഴിഞ്ഞു ജോലിക്കുപോയ ഗണേശൻ ശനിയാഴ്ച വൈകിട്ടാണു വീട്ടിൽമടങ്ങിയെത്തിയത്.

കർഷക തൊഴിലാളികളായ അച്ഛനും അമ്മയും കൂലിപ്പണിക്കുപോയാണു ഗണേശക്കമുള്ള നാല് മക്കളെ വളർത്തിയത്. സഹോദരിമാരെ കല്യാണം കഴിച്ചയച്ചതിനുശേഷമാണ് നാലര സെന്റിൽ ഓലപ്പുര മാറ്റി ചെറിയ വാർപ് വീട് പണിതത്. സഹോദരൻ ഗിരീഷിനു തൃശൂരിൽ തന്നെ സ്വർണപ്പണിയാണ്. സഹോദരിമാരായ ഗിരിജയും ഗീതയും അടങ്ങുന്നതാണ് ഗണേശിന്റെ കുടുംബം 12 വർഷമായി മെക്കാനിക്കായി ജോലി ചെയ്യുന്ന ഗണേശൻ അവിവാഹിതനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP