Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാൻ സഹായിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഗതാഗതമന്ത്രിവക 50,000 രൂപ പാരിതോഷികം; കണ്ടക്ടർക്കും ഡ്രൈവർക്കും പാരതോഷികം നൽകുന്നത് തോമസ്സ്ചാണ്ടിയുടെ ആദ്യശമ്പളത്തിൽ നിന്ന്

അപസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാൻ സഹായിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഗതാഗതമന്ത്രിവക 50,000 രൂപ പാരിതോഷികം; കണ്ടക്ടർക്കും ഡ്രൈവർക്കും പാരതോഷികം നൽകുന്നത് തോമസ്സ്ചാണ്ടിയുടെ ആദ്യശമ്പളത്തിൽ നിന്ന്

തിരുവനന്തപുരം : ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലി ചങ്ങനാശ്ശേരി റൂട്ടിലോടിയ കെഎസ്ആർടിസി ബസ്സിലെ ജീവനക്കാരുടെ മനുഷ്യത്വത്തെയാണ് ഗതാഗതമന്ത്രി അഭിനന്ദിച്ചിരിക്കുന്നത്. സർവ്വീസിനിടെ മൂവാറ്റുപുഴയിൽ നിന്നും കയറിയ നാല് വയസ്സുള്ള കുഞ്ഞിന് അപസ്മാര ലക്ഷണം കാണിച്ചു. തുടർന്ന് ബസിൽ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകുകയും തുടർന്ന് മറ്റൊരു ആശുപത്രിയിൽ വിദഗ്ദ്ധ ചിക്തസക്കായി പോകുന്നതിനായി ഓട്ടോ ചാർജ്ജും നൽകിയാണ് ഡ്രൈവറും കണ്ടക്ടറും ആ കുടുംബത്തെ യാത്രയാക്കിയത്.

ടാക്സി പിടിച്ച് ആശുപത്രിയിൽ പോകുവാൻ ആ കുടുംബത്തിന് മാർഗ്ഗമില്ലെന്ന് മനസിലാക്കിയാണ് ജീവനക്കാർ ഇത്തരത്തിൽ പെരുമാറിയത്. ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടർറും, ഡ്രൈവറും ആയബിനു അപ്പുക്കുട്ടൻ, കെ.വി വിനോദ് കുമാർ എന്നിവരുടെ ഈ മാതൃകപരമായ പെരുമാറ്റത്തെയാണ് ഗതാഗതമന്ത്രി തോമസ്ചാണ്ടി ആദരിച്ചിരിക്കുന്നത്.

തന്റെ മന്ത്രി പദവിയിൽ നിന്നും ലഭിക്കുന്ന ആദ്യ ശമ്പളത്തിൽ നിന്നാണ് 25000 രൂപാ വീതം ഇരു ജീവനക്കാർക്കും മന്ത്രി നൽകുക. ഇരു ജീവനക്കാരെ മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. സമൂഹത്തിനാകെ മാതൃകയാക്കാവുന്ന പ്രവർത്തനമാണ് ഇതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഓരോ കെ.എസ്.ആർ.ടി.സി ജീവനക്കാരനും ഇതുപോലെ തങ്ങളുടെ യാത്രക്കാരോട് പെരുമാറണം. ഗതാഗത വകുപ്പ് ജനങ്ങൾക്കാകെ നല്ല സേവനം നൽകുന്നതിലൂടെ പൊതുഗതാഗതം കൂടുതൽ ജനകീയമാകുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP