Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോമസ് ചാണ്ടിയെ സഹായിച്ച ഉദ്യോഗസ്ഥരെ പുറത്താക്കിയതിൽ പ്രതിഷേധവുമായി ഇടതു കൗൺസിലർമാരും; ആലപ്പുഴ നഗരസഭയിൽ യുഡിഎഫ് വനിതാ അംഗത്തിന് മർദ്ദനം; സസ്പെൻഷൻ തീരുമാനം പുനഃപരിശോധിക്കില്ലെന്ന ഉറച്ച നിലപാടെടുത്ത് നഗരസഭാ ചെയർമാൻ തോമസ് ജോസഫ്

തോമസ് ചാണ്ടിയെ സഹായിച്ച ഉദ്യോഗസ്ഥരെ പുറത്താക്കിയതിൽ പ്രതിഷേധവുമായി ഇടതു കൗൺസിലർമാരും; ആലപ്പുഴ നഗരസഭയിൽ യുഡിഎഫ് വനിതാ അംഗത്തിന് മർദ്ദനം; സസ്പെൻഷൻ തീരുമാനം പുനഃപരിശോധിക്കില്ലെന്ന ഉറച്ച നിലപാടെടുത്ത് നഗരസഭാ ചെയർമാൻ തോമസ് ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക്പാലസ് റിസോർട്ടിന്റെ കൈയേറ്റത്തിനെതിരെ നടപടിയെടുത്തതുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ തമ്മിൽ കൈയാങ്കളി.

റിസോർട്ടുമായി ബന്ധപ്പെട്ട ഫയൽ കണാതായ സംഭവത്തിൽ ഇട് അനുകൂല സംഘടനയിൽപ്പെട്ട നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഈ തീരുമാനം തിങ്കളാഴ്ച നടന്ന ഭരണസമിതി അംഗീകരിച്ചതോടെയാണ് നഗരസഭാ യോഗത്തിനിടെ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി ഉണ്ടായത്.

ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ പ്രതിപക്ഷം കൂടിയായ എൽഡിഎഫ് അംഗങ്ങൾ ബഹളം തുടങ്ങി. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം തന്നെ ഇടത് അനുകൂല സർവ്വീസ് സംഘടനകൾ പ്രതിഷേധ പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്തുണയെന്നോണം തിങ്കളാഴ്ച നടന്ന നഗരസഭാ യോഗത്തിൽ ഇടത് കൗൺസിലർമാർ തന്നെ രംഗത്തെത്തി.

സസ്പെൻഷൻ തീരുമാനം പിൻവലിക്കണമെന്നായിരുന്നു കൗൺസിലർമാരുടെ ആവശ്യം. എന്നാൽ സസ്പെൻഷൻ പിൻവലിക്കില്ലെന്ന നിലപാടിൽ യുഡിഎഫുകാരായ ഭരണപക്ഷം ഉറച്ചുനിൽക്കുകയായിരുന്നു.

സസ്പെൻഷൻ തീരുമാനം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാരും നഗരസഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിഷേധം രൂക്ഷമാവുന്നതിനിടെ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് സസ്പെൻഷൻ തീരുമാനം പുനഃപരിശോധിക്കുന്ന പ്രശ്നമില്ലെന്ന് അറിയിച്ചു. ഇതോടെയാണ് ഇട്തു കൗൺസിലർമാർ കൈയാങ്കളിക്കു മുതിർന്നത്.

പ്രതിഷേധത്തിനിടെ ഇടതു കൗൺസിലർമാർ യു.ഡി.എഫ് കൗൺസിലറായ മോളി ജേക്കബിനെ മർദ്ദിക്കുകയും ചെയ്തു. യു.ഡി.എഫ് കൗൺസിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP