Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോമസ് ചാണ്ടിക്ക് സർക്കാർ വക തിരിച്ചടി; പാർക്കിങ് ഏരിയ പൊളിച്ചു നീക്കണമെന്ന മുൻ കളക്ടർ ടിവി അനുപമയുടെ ഉത്തരവ് സർക്കാർ ശരിവച്ചു; തോമസ് ചാണ്ടി നൽകിയ ഉത്തരവ് കൃഷി വകുപ്പ് തള്ളി; നിർമ്മാണം ചട്ടവിരുദ്ധമെന്ന് കൃഷി വകുപ്പ് 

തോമസ് ചാണ്ടിക്ക് സർക്കാർ വക തിരിച്ചടി; പാർക്കിങ് ഏരിയ പൊളിച്ചു നീക്കണമെന്ന മുൻ കളക്ടർ ടിവി അനുപമയുടെ ഉത്തരവ് സർക്കാർ ശരിവച്ചു; തോമസ് ചാണ്ടി നൽകിയ ഉത്തരവ് കൃഷി വകുപ്പ് തള്ളി; നിർമ്മാണം ചട്ടവിരുദ്ധമെന്ന് കൃഷി വകുപ്പ് 

തിരുവനന്തപുരം: മുന്മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിക്ക് വീണ്ടും തിരിച്ചടി. ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന് മുമ്പിൽ നിലം നികത്തി അനധികൃതമായി നിർമ്മിച്ച പാർക്കിങ് ഏരിയ പൊളിച്ചു നീക്കണമെന്ന മുൻ കളക്ടർ ടി.വി. അനുപമയുടെ ഉത്തരവ് സർക്കാർ ശരിവച്ചു. ഇതിനെതിരായ തോമസ് ചാണ്ടിയുടെ അപ്പീൽ കൃഷി വകുപ്പ് തള്ളി.

തോമസ്ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെയും സുബ്രഹ്മണ്യ അയ്യരുടെയും പേരിലുള്ള മുക്കാൽ ഏക്കറോളം നിലമാണ് ചട്ടം ലംഘിച്ച് അന്നത്തെ കലക്ടറുടെ സഹായത്തോടെ നികത്തിയെടുത്ത് പാർക്കിംഗും അപ്രോച്ച് റോഡും ആക്കിയതും. ഇതിനെ തുടർന്ന് ചാണ്ടിക്ക് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. വിഷയം വിവാദമായതോടെ സർക്കാരിന് ഹൈക്കോടതിയിൽ നിന്നുവരെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് തോമസ് ചാണ്ടിയെ രാജിവയ്‌പ്പിക്കുകയായിരുന്നു.

ടി.വി. അനുപമയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി ആദ്യം പോയത് ഹൈക്കോടതിയിലേക്കാണ്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. തുടർന്നാണ് തോമസ് ചാണ്ടി കൃഷി വകുപ്പിന് മുന്നിൽ അപ്പീലുമായി പോയത്. എന്നാൽ ടി.വി.അനുപമ നടത്തിയ ഹിയറിംഗും മറ്റ് നടപടിക്രമങ്ങളും പരിശോധിച്ച കൃഷിവകുപ്പ് നിർമ്മാണം ചട്ടവിരുദ്ധം തന്നെയെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മുൻ കളക്ടറുടെ ഉത്തരവ് ശരിവച്ച്, തോമസ് ചാണ്ടിയുടെ അപ്പീൽ തള്ളിയത്.

മാസങ്ങളോളം നീണ്ട തെളിവെടുപ്പിനും നിയമനടപടികൾക്കുമൊടുവിൽ നികത്തിയെടുത്ത നെൽവയൽ പൂർവ്വ സ്ഥിതിയിലാക്കാൻ കളക്ടർ ഉത്തരവിടുകയായിരുന്നു. തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന് വേണ്ടിയാണ് നികത്തെന്ന് തെളിയിക്കുന്ന നിരവധി കാര്യങ്ങൾ 21 പേജ് വരുന്ന ഈ ഉത്തരവിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പറഞ്ഞു വയ്ക്കുന്നു. കരുവേലി പാടശേഖരത്തിൽ നെൽകൃഷിക്കായി വെള്ളം കൊണ്ടുപോകാനുള്ള ചാലു കെട്ടുന്നതിന്റെ മറവിലും പുറംബണ്ട് ബലപ്പെടുത്തുന്നതിന്റെ മറവിലുമാണ് ഈ അനധികൃത നികത്തും അനധികൃത നിർമ്മാണവും ലേക് പാലസ് റിസോർട്ട് കമ്പനി നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP