Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോമസ് ഐസകിനു ജാഗ്രതക്കുറവുണ്ടായെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ; സിപിഎമ്മിനു പിന്നാലെ സർക്കാരും ബജറ്റ് ചോർച്ച അന്വേഷിക്കും; ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട് നല്കണമെന്നു പിണറായി വിജയന്റെ നിർദ്ദേശം

തോമസ് ഐസകിനു ജാഗ്രതക്കുറവുണ്ടായെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ; സിപിഎമ്മിനു പിന്നാലെ സർക്കാരും ബജറ്റ് ചോർച്ച അന്വേഷിക്കും; ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട് നല്കണമെന്നു പിണറായി വിജയന്റെ നിർദ്ദേശം

തിരുവനന്തപുരം: ബജറ്റ് വിവരങ്ങൾ ചോർന്നതു പരിശോധിക്കാൻ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്നും പാർട്ടി വിലയിരുത്തി. അതേസമയം, ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കും അറിയിച്ചു. നിയമസഭയിൽവച്ച രേഖകളൊന്നും ചോർന്നിട്ടില്ല. ബജറ്റിനൊപ്പം വച്ച പ്രധാനരേഖകളൊന്നും പുറത്തുവന്നിട്ടില്ലെന്നും ഐസക് പറഞ്ഞു.

ബജറ്റ് ചോർന്നെന്ന ആരോപണം ചീഫ് സെക്രട്ടറിയും അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഉടൻ തന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റ് ചോർച്ചയുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന ധനമന്ത്രിയുടെ സ്റ്റാഫിനെതിരെ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ് അവതരണ സമയത്തിനു മുൻപു പുറത്തുവന്നത്. അതു സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചതിനെക്കുറിച്ച് പ്രതിപക്ഷമാണ് സഭയിലുന്നയിച്ചത്. ധനമന്ത്രിയുടെ ഓഫിസിൽനിന്നാണ് ബജറ്റ് ചോർന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീട് മീഡിയാ റൂമിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാന്തരമായി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.

രാവലെ ഒമ്പതിനാണു ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. 10.26നാണ് ബജറ്റ് രേഖ ചോർന്നത്. ധനമന്ത്രിയുടെ പ്രസ് സെക്രട്ടറി മനോജ് പുതിയവിളയാണ് വിവാദത്തിലെ നായകൻ. മാദ്ധ്യമങ്ങൾക്കായി പ്രസ് സെക്രട്ടറി തയ്യാറാക്കിയ രേഖയാണ് പുറത്തുവന്നത്. മനോജ് പുതിയവിളയുടെ മെയിൽ ഐഡിയിൽ നിന്നാണ് മാദ്ധ്യമ പ്രവർത്തകർക്ക് ബജറ്റ് വിശദാംശങ്ങൾ കിട്ടിയത്.

തെറ്റ് ചെയ്ത മനോജ് പുതിയവിളയ്ക്ക് സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന. രാജി സന്നദ്ധതയുമായി തോമസ് ഐസക് രംഗത്ത് വന്നിട്ടുണ്ടെങ്കിലും അത് അംഗീകരിക്കാൻ പാർട്ടി തയ്യാറാകില്ല. പകരം തെറ്റ് ചെയ്ത് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ തോമസ് ഐസക്കിനോട് നിർദ്ദേശിക്കും. അബദ്ധത്തിൽ പറ്റിയതെന്ന വാദം സിപിഐ(എം) അംഗീകരിക്കില്ലെന്ന് മുതിർന്ന സിപിഐ(എം) നേതാവാ മറുനാടനോട് പറഞ്ഞു. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് സംഭവിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP