Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മിസോറാം ലോട്ടറിയുടേത് ചട്ടലംഘനം; നിരോധിക്കാൻ ആവശ്യപ്പെടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്; വിൽപ്പനക്ക് അനുമതി തേടിയിരുന്നെന്ന് മിസോറാം സർക്കാർ

മിസോറാം ലോട്ടറിയുടേത് ചട്ടലംഘനം; നിരോധിക്കാൻ ആവശ്യപ്പെടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്; വിൽപ്പനക്ക് അനുമതി തേടിയിരുന്നെന്ന് മിസോറാം സർക്കാർ

തിരുവനന്തപുരം: മിസോറാം ലോട്ടറി നിരോധിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടാൻ ഒരുങ്ങുന്നു. സിക്കിം-ഭൂട്ടാൻ ലോട്ടറികൾ നടത്തിയതിന് സമാനമായ ചട്ടലംഘനമാണ് മിസോറാം ലോട്ടറി നടത്തിയതെന്നാണ് സർക്കാർ വാദിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ധനമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കും. അതേസമയം മിസോറാം ലോട്ടറി വിൽപ്പനക്ക് അനുമതി തേടിയിരുന്നെന്ന് മിസോറാം സർക്കാർ വ്യക്തമാക്കി. അനുമതി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നുവെന്നും മിസോറാം സർക്കാർ വ്യക്തമാക്കി.

ജിഎസ്ടി നടപ്പായതോടെ കേരളത്തിൽ വീണ്ടും സജീവമാകുന്ന ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. വിൽപനയ്ക്കെത്തിക്കുന്ന ലോട്ടറികളുടെ എണ്ണവും സീരിയൽ നമ്പരും നികുതി വകുപ്പിന് കൈമാറണമെന്ന് വിജ്ഞാപനം പറയുന്നു. വിൽക്കാതെ ബാക്കിവരുന്ന ടിക്കറ്റുകൾ പരിശോധനയ്ക്ക് ഹാജരാക്കണം. മിസോറാം ലോട്ടറി സംസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് ധനവകുപ്പിന്റെ നടപടി.

ജിഎസ്ടി നടപ്പിലായശേഷം കേരളസംസ്ഥാന ഭാഗ്യക്കുറിക്ക് 12 ശതമാനവും ഇതരസംസ്ഥാനലോട്ടറിക്ക് 28 ശതമാനവും നികുതി ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇതരസംസ്ഥാന ലോട്ടറികൾ ഇവിടേയ്ക്ക് എത്തില്ലെന്നായിരുന്നു ധനവകുപ്പിന്റെ കണക്കുകൂട്ടൽ. എന്നിട്ടും ഇതരസംസ്ഥാനലോട്ടറി വിൽപനയ്ക്കെത്തിയതോടെയാണ് സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയത്. ലോട്ടറികൾക്ക് ഇൻഫർമേഷൻ റിട്ടേൺ നൽകണമെന്ന് വിജ്ഞാപനം പറയുന്നു.

മിസോറാം ലോട്ടറിയുടെ കഞ്ചിക്കോട്ടെ ഗോഡൗണിൽ പൊലീസ് ഇന്ന് റെയ്ഡ് നടത്തുകയും അഞ്ച് കോടിയുടെ ടിക്കറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ലോട്ടറി വിതരണക്കാരായ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ചട്ടങ്ങൾ പാലിക്കാതെയാണ് ലോട്ടറി വിൽപ്പന നടത്തിയതെന്ന കണ്ടെത്തലിനെ തുടർന്നാണ് പാലക്കാട് കസബ പൊലീസ് റെയ്ഡ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP