Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ ഒരാഴ്ചത്തെ ചികിത്സയ്ക്കിടെ മന്ത്രി തോമസ് ഐസക്കിന്റെ പുതിയ പുസ്തകം പൂർത്തിയായി; അമ്പതു ദിവസം കഴിഞ്ഞാൽ രാജ്യത്തിന്റെ ശിക്ഷ വാങ്ങാൻ തയ്യാറാടെക്കുന്ന മോദിയെ ഓർത്ത് പുസ്തകം തയ്യാറാക്കിയത് 50 ഉത്തരങ്ങളുടെ രൂപത്തിൽ; 'കള്ളപ്പണ വേട്ട മിഥ്യയും യാഥാർഥ്യവും' പ്രകാശനം 27ന്

കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ ഒരാഴ്ചത്തെ ചികിത്സയ്ക്കിടെ മന്ത്രി തോമസ് ഐസക്കിന്റെ പുതിയ പുസ്തകം പൂർത്തിയായി; അമ്പതു ദിവസം കഴിഞ്ഞാൽ രാജ്യത്തിന്റെ ശിക്ഷ വാങ്ങാൻ തയ്യാറാടെക്കുന്ന മോദിയെ ഓർത്ത് പുസ്തകം തയ്യാറാക്കിയത് 50 ഉത്തരങ്ങളുടെ രൂപത്തിൽ; 'കള്ളപ്പണ വേട്ട മിഥ്യയും യാഥാർഥ്യവും' പ്രകാശനം 27ന്

മലപ്പുറം: ഒരാഴ്ചയായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് നോട്ടു നിരോധനം സംബന്ധിച്ച് പുതിയ പുസ്തകം എഴുതിത്ത്തീർത്തിരിക്കുന്നു. 'കള്ളപ്പണവേട്ട - മിഥ്യയും യാഥാർത്ഥ്യവും' എന്നു പേരിട്ടിരിക്കുന്ന പുസ്തകം 27ന് തുഞ്ചൻപറമ്പിൽ പ്രകാശനം ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത നോട്ടു നിരോധന പ്രഖ്യാപനത്തെ ആദ്യംമുതൽ കാര്യകാരണങ്ങൾ വിശദീകരിച്ച് വിമർശിക്കുന്നതിൽ പ്രമുഖ ധനകാര്യ വിദഗ്ധൻ കൂടിയായ തോമസ് ഐസക് മുന്നിലായിരുന്നു. കാഷ്‌ലെസ് ഇക്കോണമിയെന്ന പ്രധാനമന്ത്രിയുടെ ആശയത്തെയടക്കം അദ്ദേഹം പരിഹസിച്ചിരുന്നു. ആദ്യം സമ്പദ്ഘടന വികസിക്കട്ടെ എന്നിട്ടാക്കാം ക്യാഷ്‌ലെസ് എന്നു തോമസ് ഐസക് കളിയാക്കിയിരുന്നു.

നടുവേദനയടക്കമുള്ള പ്രശ്‌നങ്ങൾക്കു ചികിത്സയ്ക്കായാണു തോമസ് ഐസക് ആര്യവൈദ്യശാലയിലെത്തിയത്. ചികിത്സയ്ക്കിടെ പുസ്തകം എഴുതുന്നതിനു സമയം കണ്ടെത്തുകയായിരുന്നു. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അമ്പതു ദിവസം കൊണ്ട് തീരുമെന്നാണു പ്രധാനമന്ത്രി പറഞ്ഞിരുന്നത്. അല്ലായെങ്കിൽ രാജ്യത്തിന്റെ ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്നും മോദി പറഞ്ഞിരുന്നു. അതിനാൽ അമ്പതു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുടെ രൂപത്തിലാണ് പുസ്തകം സംവിധാനം ചെയ്തിട്ടുള്ളതെന്ന് തന്റെ ഫേസ്‌ബുക് പോസ്റ്റിൽ ഐസക് വിശദീകരിച്ചു. പരമാവധി ലളിതമായി പ്രതിപാദിക്കാൻ ശ്രമിച്ചിട്ടുണ്ട്. എട്ട് അധ്യായവും ആഗ്രഹം പോലെ എഴുതാൻ കഴിഞ്ഞു. എന്നാൽ സാമ്പത്തികശാസ്ത്രജ്ഞന്മാരുടെ നിലപാടുകൾ സംബന്ധിച്ച ഒമ്പതാം അധ്യായവും ഇനിയെന്തു ചെയ്യാനാവും എന്ന ഉപസംഹാരവും കുറച്ച് കടുപ്പമാണെന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

ഏതാനും ദിവസം കൊണ്ട് അച്ചടി തീരും. 29 നു നടക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണത്തിന് ഈ ലഘുഗ്രന്ഥം ഉപയോഗപ്രദമാകുമെന്നും തോമസ് ഐസക് പ്രതീക്ഷിക്കുന്നു. 27ന് വൈകുന്നേരം തുഞ്ചൻ പറമ്പിൽവച്ചാണ് ഔദ്യോഗിക പ്രകാശനം. എം ടി.യെക്കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്നാണ് മോഹമെന്നും എല്ലാവരെയും അവിടേയ്ക്കു സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കുറിച്ചു.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ചികിത്സ ഫലപ്രദമാണെന്നും ഒരാഴ്ചകൂടി ഇവിടെ തുടരേണ്ടിവരുമെന്നും തോമസ് ഐസക് അറിയിച്ചു.

തോമസ് ഐസക്കിന്റെ പോസ്റ്റ്:

അങ്ങനെ ഒരാഴ്ചകൊണ്ട് ഡീമോണിറ്റൈസേഷനെക്കുറിച്ച് ഒരു പുസ്തകം തീർന്നു. പേര്: കള്ളപ്പണവേട്ട - മിഥ്യയും യാഥാർത്ഥ്യവും. അമ്പതു ദിവസം കൊണ്ടെല്ലാം നേരെയായില്ലെങ്കിൽ രാജ്യത്തിന്റെ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണന്നല്ലേ മോദി പറഞ്ഞത്. അതുകൊണ്ട് അമ്പതു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുടെ രൂപത്തിലാണ് പുസ്തകം സംവിധാനം ചെയ്തിട്ടുള്ളത്. പരമാവധി ലളിതമായി പ്രതിപാദിക്കാൻ ശ്രമിച്ചിട്ടുണ്ട്. എട്ട് അധ്യായവും ആഗ്രഹം പോലെ എഴുതാൻ കഴിഞ്ഞു. എന്നാൽ സാമ്പത്തികശാസ്ത്രജ്ഞന്മാരുടെ നിലപാടുകൾ സംബന്ധിച്ച ഒമ്പതാം അധ്യായവും ഇനിയെന്തു ചെയ്യാനാവും എന്ന ഉപസംഹാര അധ്യായവും കുറച്ച് ക്ലിഷ്ടമാണെന്ന് ഇപ്പോൾ തോന്നുന്നു.

ഒരാഴ്ചയായി ഞാൻ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലാണ്. ഡിസ്‌കിന് മുകളിലുള്ള നട്ടെല്ല് കട്ടകൾ ഞരമ്പിനെ മുറുക്കുന്നതാണ് പ്രശ്‌നം. നടുവേദന, കാലിലേയ്ക്ക് പടർന്നു. നടക്കുന്നതിന് ബുദ്ധിമുട്ട്. നീരും വന്നു. ഒരാഴ്ചകൊണ്ട് കാലിലെ നീര് അപ്രത്യക്ഷ്യമായി. തൂക്കം നാല് കിലോ കുറഞ്ഞു. നടുവേദനയും ഗണ്യമായി കുറഞ്ഞു. ഒരാഴ്ചകൂടി ഇവിടുണ്ടാകും. സന്ദർശകർക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ട് സന്ദർശനം ഒഴിവാക്കുക.

ഏതാനും ദിവസം കൊണ്ട് അച്ചടി തീരും. 29ന്റെ മനുഷ്യച്ചങ്ങലയുടെ പ്രചാരണത്തിന് ഈ ലഘുഗ്രന്ഥം ഉപയോഗപ്രദമാകും. ഔപചാരികമായ പുസ്തകപ്രകാശനം തുഞ്ചൻ പറമ്പിൽവച്ച് 27ന് വൈകുന്നേരം നടക്കും. എം ടി.യെക്കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്നാണ് മോഹം. അവിടേയ്‌ക്കെല്ലാവർക്കും സ്വാഗതം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP