Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയ സെസിന്റെ അനുമതി കേരളത്തിന് ഏറെ ആശ്വാസകരമെന്ന് തോമസ് ഐസക്; രണ്ട് വർഷം കൊണ്ട് മൊത്തം 1000 കോടി സമാഹരിക്കാനാകും; അടുത്ത വർഷം നികുതി വരുമാനത്തിൽ 20 ശതമാനത്തിന്റെ വർദ്ദനയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ധനമന്ത്രി

പ്രളയ സെസിന്റെ അനുമതി  കേരളത്തിന് ഏറെ ആശ്വാസകരമെന്ന് തോമസ് ഐസക്;  രണ്ട് വർഷം കൊണ്ട് മൊത്തം 1000 കോടി സമാഹരിക്കാനാകും; അടുത്ത വർഷം നികുതി വരുമാനത്തിൽ 20 ശതമാനത്തിന്റെ വർദ്ദനയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ധനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്താനുള്ള ജിഎസ്ടി കൗൺസിലിന്റെ അനുമതി കേരളത്തിന് ഏറെ ആശ്വാസകരമെന്ന് ധനമന്ത്രി തോമസ് ഐസക്. അത് എങ്ങനെ വേണമെന്ന് ബജറ്റിൽ പ്രഖ്യാപിക്കും. ഒരു ശതമാനം സെസിലൂടെ കേരളത്തിന് വർഷം 500 കോടി രൂപ കിട്ടുമെന്നും തോമസ് ഐസക് ഡൽഹിയിൽ പറഞ്ഞു. രണ്ട് വർഷം കൊണ്ട് മൊത്തം 1000 കോടി ഇങ്ങനെ സമാഹരിക്കാനാകും. ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും നികുതി ചുമത്തുമെന്നും തോമസ് ഐസക് പറഞ്ഞു.

ലോട്ടറിയുടെ നികുതി ഏകീകരിക്കുന്നത് മന്ത്രിതല ഉപസമിതി പരിശോധിക്കും. ഒന്നര കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ വർഷത്തിൽ ഒരു തവണ നികുതി റിട്ടേൺ നൽകിയാൽ മതി. കഴിഞ്ഞ മൂന്നുമാസത്തിനിടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വർദ്ദനയുണ്ടായി എന്ന് തോമസ് ഐസക് പറഞ്ഞു. രണ്ടു വർഷമാണ് സെസ് ഏർപ്പെടുത്താൻ അനുമതി നൽകിയിരിക്കുന്നത്.

അടുത്ത വർഷം നികുതി വരുമാനം 20 ശതമാനത്തിന്റെ വർദ്ദയാണ് ലക്ഷ്യം. നികുതി അടച്ചെന്ന് ഉറപ്പുവരുത്താൻ പ്രത്യേക നമ്പർ പ്‌ളേറ്റ് വാഹനങ്ങളിൽ നിർബന്ധമാക്കും. വാഹനം കടന്നുപോകുമ്പോഴേ ഇതിലുടെ നികുതി സംബന്ധിച്ച വിവരങ്ങൾ കിട്ടും. ജിഎസ്ടി രജിസ്‌ട്രേഷൻ പരിധി 20ൽ നിന്ന് 40 ലക്ഷമാക്കുകയായിരുന്നു. ഇതോടെ ഇനി 40 ലക്ഷത്തിന് മുകളിൽ വാർഷിക വിറ്റുവരവുള്ളവർക്ക് മാത്രം ജിഎസ്ടി രജിസ്‌ട്രേഷൻ മതി. ചെറുകിട വ്യാപാരികൾക്കും വ്യവസായികൾക്കും ഇത് നേട്ടമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP