Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മികച്ച ഉദ്യോഗസ്ഥനാണു കെ എം എബ്രഹാം; സഹാറ കേസ് എബ്രഹാമിന്റെ അഴിമതിവിരുദ്ധ നിലപാടുകൾക്കു തെളിവ്: അഡീഷണൽ ചീഫ് സെക്രട്ടറിക്കു പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്

മികച്ച ഉദ്യോഗസ്ഥനാണു കെ എം എബ്രഹാം; സഹാറ കേസ് എബ്രഹാമിന്റെ അഴിമതിവിരുദ്ധ നിലപാടുകൾക്കു തെളിവ്: അഡീഷണൽ ചീഫ് സെക്രട്ടറിക്കു പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു പിന്തുണയുമായി മന്ത്രി ടി എം തോമസ് ഐസക്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം എബ്രഹാം ആരോപണവിധേയനായ പശ്ചാത്തലത്തിലാണു പിന്തുണയുമായി മന്ത്രിയെത്തിയത്.

കെ.എം എബ്രഹാം മികച്ച ഉദ്യോഗസ്ഥനാണെന്ന് തോമസ് ഐസക് പറഞ്ഞു. അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ നിലപാട് സഹാറ കേസിൽ തെളിഞ്ഞതാണ്. കെ.എം ഏബ്രഹാം നികുതി വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥനാണ്. പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

അനധികൃതമായി കെ.എം ഏബ്രഹാം സ്വത്ത് സന്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി ഉത്തരവ് പ്രകാരം വിജിലൻസ് പ്രാഥമിക അന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി കെ.എം ഏബ്രഹാമിന്റെ ജഗതിയിലെ ഫ്‌ളാറ്റിൽ വിജിലൻസ് റെയ്ഡ് നടത്തിയത് വിവാദമായിരുന്നു. ഫ്‌ളാറ്റിന്റെ വിസ്തീർണം അളന്ന് തിട്ടപ്പെടുത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അതേസമയം കെ.എം ഏബ്രഹാമിന്റെ ഫ്‌ളാറ്റിൽ നടന്ന വിജിലൻസ് റെയ്ഡിനു പിന്നിൽ ഐഎഎസ് ഗൂഢാലോചനയാണെന്ന വിവരവും പുറത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP