Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസിന്റെ മൃതദ്ദേഹം കബറടക്കി; കബറടക്കിയത് കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ

ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസിന്റെ മൃതദ്ദേഹം കബറടക്കി;  കബറടക്കിയത് കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ

മറുനാടൻ ഡെസ്‌ക്‌

ചെങ്ങന്നൂർ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വീണു മരിച്ച ഓർത്തഡോക്‌സ് സഭാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസ്യോസിന്റെ മൃതദ്ദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ഓതറ സെന്റ് ജോർജ് ദയറായിലായിരുന്നു കബറടക്ക ചടങ്ങുകൾ. സംസ്ഥാന സർക്കാരിനു വേണ്ടി തിരുവല്ല ആർഡിഒ റീത്ത് സമർപ്പിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി മാത്യു ടി. തോമസ്, എംഎ‍ൽഎമാരായ സജി ചെറിയാൻ, വീണ ജോർസ് തുടങ്ങി നിരവധി പേർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ തിരുമേനിമാരും വൈദികരും ചേർന്നാണ് സംസ്‌കാര ശുശ്രൂഷ നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP