Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി നേതാവ് തോട്ടയ്ക്കാട് ശശിയെ വധിക്കാൻ ബാഗിൽ വാളുമായി എത്തിയത് ആർ എസ് എസ് പ്രവർത്തകൻ; പ്രതിയെ പിടികൂടി ജംഗ്ഷനിലെത്തിച്ച് മർദ്ദനവും; സംഭവത്തിൽ നേതാവിന് പരാതിയില്ലെന്ന് സൂചന; സംഭവത്തിൽ അടിമുടി ദുരൂഹത

ബിജെപി നേതാവ് തോട്ടയ്ക്കാട് ശശിയെ വധിക്കാൻ ബാഗിൽ വാളുമായി എത്തിയത് ആർ എസ് എസ് പ്രവർത്തകൻ; പ്രതിയെ പിടികൂടി ജംഗ്ഷനിലെത്തിച്ച് മർദ്ദനവും; സംഭവത്തിൽ നേതാവിന് പരാതിയില്ലെന്ന് സൂചന; സംഭവത്തിൽ അടിമുടി ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

കിളിമാനൂർ: ബിജെപി ദക്ഷിണ മേഖല ഉപാധ്യക്ഷൻ തോട്ടയ്ക്കാട് ശശിയെ വധിക്കാൻ ബാഗിൽ വാളുമായി എത്തിയ ആർ എസ് എസ് പ്രവർത്തകനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ആണ് സംഭവം. പുളിമാത്ത് താളിക്കുഴി, നീലിമുക്ക്, കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജയകുമാർ ആണ് സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. എന്നാൽ തോട്ടയ്ക്കാട് ശശിക്ക് ഇത് സംബന്ധിച്ച് പരാതി ഇല്ലെന്നാണ് ലഭിക്കുന്ന സൂചന. ഇത് കേസിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.

ശശിയുടെ വീട്ടിൽ എത്തിയ പ്രതിയെ ചിലർ അനുനയിപ്പിച്ച് തോട്ടയ്ക്കാട് ജംഗ്ഷനിൽ എത്തിച്ചതായും, അവിടെ വെച്ച് ഇയാൾക്ക് ക്രൂര മർദ്ദനമേറ്റതായും പ്രദേശവാസികൾ പറയുന്നു. എന്നാൽ ബിജെപി നേതാവിനെ വകവരുത്താൻ പാർട്ടി അനുകൂല സംഘടനാ പ്രവർത്തകൻ തുനിഞ്ഞതിലെ കാരണം ദുരൂഹമായി തുടരുന്നു. പ്രതി ബിജെപി യോ ആർ എസ് എസ് പ്രവർത്തകനോ അല്ലെന്നാണ് ശശി അനുകൂല വിഭാഗം പറയുന്നത്. പരിക്കേറ്റ ഇയാളെ പൊലീസ് പരിപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അഭ്യൂഹമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഒന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP