Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഡംബര കാറുകൾ വാടകയ്ക്ക് എടുത്ത് കഞ്ചാവ് കടത്ത്; നിരവധി മോഷണ-ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നു പേർ ഏഴുകിലോ കഞ്ചാവുമായി തലസ്ഥാനത്ത് അറസ്റ്റിൽ

ആഡംബര കാറുകൾ വാടകയ്ക്ക് എടുത്ത് കഞ്ചാവ് കടത്ത്; നിരവധി മോഷണ-ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നു പേർ ഏഴുകിലോ കഞ്ചാവുമായി തലസ്ഥാനത്ത് അറസ്റ്റിൽ

ആർ പീയൂഷ്

കാട്ടാക്കട : നിരവധി മാല പൊട്ടിക്കൽ കേസുകളിലെ പ്രതികളായ മൂന്നുപേർ അറസ്റ്റിൽ. ഏഴുകിലോ കഞ്ചാവുമായാണ് ഇവർ പിടിയിലായത്. നെടുമങ്ങാട് ASP എസ്സ്. സുജിത് ദാസ് IPS ന്റെയും കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടർ വി. കെ. വിജയരാഘവന്റെയും നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ആഡംബര കാറിൽ വിദഗ്ധമായി ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് ആണ് സാഹസികമായി പൊലീസ് സംഘം പിടികൂടിയത് .

ഒഡീഷയിൽ നിന്നും കൊണ്ട് വന്ന മാർക്കറ്റിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. കല്ലറ ,തണ്ണിയം സുറുമിലാ മൻസിലിൽ നിന്നും പള്ളിക്കൽ , മൂതല താമസിക്കുന്ന ജാഫർ (വയസ്സ് 34 ) , കല്ലറ , കിഴക്കിൻകര പുത്തൻവീട്ടിൽ വിഷ്ണു രാജ് (വയസ്സ് 22) , കൊല്ലം , പള്ളിമുക്ക് ,ഉലവന്റഴികം മാളിക വീട്ടിൽ, അമീർ (വയസ്സ് 23) എന്നിവരാണ് പിടിയിൽ ആയത്. ഇതിൽ ജാഫറും , വിഷ്ണുരാജും നിരവധി ക്രിമിനൽ കേസ്സിലെ പ്രതികൾ ആണ്. അനവധി മാല പിടിച്ചുപറി മോഷണ കേസ്സിലെ പ്രതി ആണ് അമീർ . ഇയാളുടെ പേരിൽ കൊല്ലം , കൊട്ടിയം , ഇരവിപുരം , കുണ്ടറ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസ്സുകൾ നിലവിൽ ഉണ്ട്. ഇയാൾ പിടിയിൽ ആയതോടെ പള്ളിക്കൽ , കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന മാല പിടിച്ച് പറി കേസ്സുകളും തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇയാളുടെ കൂട്ടാളി മോഷണ സ്വർണം വിൽക്കുന്നതിനിടെ പാലക്കാട് പിടിയിൽ ആയെങ്കിലും അമീർ അവിടെ നിന്നും രക്ഷപ്പെടുക ആയിരുന്നു.

ആഡംബര കാറുകൾ വാടകക്ക് എടുത്താണ് സംഘം കഞ്ചാവ് കടത്തി വന്നിരുന്നത്. സമീപകാലത്തെ തിരു: റൂറൽ പൊലീസിന്റെ വലിയ കഞ്ചാവ് വേട്ടയാണിത്. തിരു: റൂറൽ ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാർ IPS ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നെടുമങ്ങാട് ASP എസ്സ് .സുജിത് ദാസ്. IPS , കാട്ടാക്കട പൊലീസ് ISHO വി.കെ.. വിജയരാഘവൻ, ഷാഡോ SI സിജു കെഎൽ നായർ , അഡി: SI വിനോദ് കുമാർ , ASI ഫിറോസ് , ഷാഡോ ടീം അംഗങ്ങളായ ദിലീപ് ,ബിജുകുമാർ ,റിയാസ്സ് , ,സുനിലാൽ നെവിൽ പ്രവീൺ ,അജിത് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP