Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുക്കത്ത് ചെറുവാടിക്കടവ് പുഴയിൽ അച്ഛനും മകളും ബന്ധുവായ പെൺകുട്ടിയും ഒഴുക്കിൽപ്പെട്ടു; നിലവിളി കേട്ട് ഓടിയെത്തിയവർ മൂവരേയും കരയ്‌ക്കെത്തിച്ച് ആശുപത്രിയിലാക്കി; കരയ്‌ക്കെത്തിക്കുമ്പോഴേക്കും ബോധംനശിച്ചിരുന്നുവെന്ന് രക്ഷാപ്രവർത്തകർ

മുക്കത്ത് ചെറുവാടിക്കടവ് പുഴയിൽ അച്ഛനും മകളും ബന്ധുവായ പെൺകുട്ടിയും ഒഴുക്കിൽപ്പെട്ടു; നിലവിളി കേട്ട് ഓടിയെത്തിയവർ മൂവരേയും കരയ്‌ക്കെത്തിച്ച് ആശുപത്രിയിലാക്കി; കരയ്‌ക്കെത്തിക്കുമ്പോഴേക്കും ബോധംനശിച്ചിരുന്നുവെന്ന് രക്ഷാപ്രവർത്തകർ

കോഴിക്കോട്: മുക്കത്ത് ചെറുവാടിക്കടവ് പുഴയിൽ മൂന്നുപേർ ഒഴുക്കിൽ പെട്ടു. അച്ഛനും മകളും ബന്ധുവായ മറ്റൊരു പെൺകുട്ടിയുമാണ് ഒഴുക്കിൽ പെട്ടത്. മുഹമ്മദലി, മുഹീദ, ഫാത്തിമ റിൻസ എന്നിവരാണ് പുഴയിൽ വീണത്.

മൂന്നുപേരെയും നാട്ടുകാർ ഇടപെട്ട് രക്ഷിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം ഉണ്ടായത്.

മുക്കത്ത് ഒരു ബന്ധുവീടിൽ എത്തിയതായിരുന്നു ഇവരെന്നാണ് വിവരം. കുട്ടികൾ കരയുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നുപേരും ഒഴുക്കിൽപ്പെട്ടിരുന്നു. കടവിൽ ആരും ഇല്ലായിരുന്നു. ചിലർ ഇറങ്ങി നോക്കിയപ്പോൾ ഒരാളെ കണ്ടെത്തി. ഇതിനിടെ കാണാതായ ആളുടെ ഭാര്യയും കടവിലെത്തിയിരുന്നു. അവരാണ് മൂന്നുപേർ ഉണ്ടെന്ന വിവരം പറഞ്ഞത്. തോട്ടുമുക്കം സ്വദേശികളാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. മൂന്നുപേർക്കും കരയ്ക്ക് എത്തിക്കുമ്പോൾ ബോധം നഷ്ടപ്പെട്ടിരുന്നു. ഉടനെ കിട്ടിയ വാഹനങ്ങളിൽ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂന്നാൾ ആഴത്തിൽ വെള്ളമുള്ള സ്ഥലത്താണ് അപകടമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP