Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് സൈക്കിൾ.. ഏഴര മാസം.. യാത്ര മലപ്പുറത്തുനിന്നും ജപ്പാനിലെ ടോക്കിയോയിലേക്ക്; ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരം കാണാൻ മലപ്പുറത്തെ മൂവർ സംഘം പോകുന്നത് സൈക്കിളിൽ; സഞ്ചരിക്കുന്നത് എട്ട് രാജ്യങ്ങളിലൂടെ 10,500 കിലോമീറ്റർ ദൂരം

മൂന്ന് സൈക്കിൾ.. ഏഴര മാസം.. യാത്ര മലപ്പുറത്തുനിന്നും ജപ്പാനിലെ ടോക്കിയോയിലേക്ക്; ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരം കാണാൻ മലപ്പുറത്തെ മൂവർ സംഘം പോകുന്നത് സൈക്കിളിൽ; സഞ്ചരിക്കുന്നത് എട്ട് രാജ്യങ്ങളിലൂടെ 10,500 കിലോമീറ്റർ ദൂരം

ജംഷാദ് മലപ്പുറം

മലപ്പുറം: ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരം കാണാൻ മലപ്പുറത്തെ മൂവർ സംഘം സൈക്കിളിൽപോകുന്നു. മൂന്ന് സൈക്കിൾ, ഏഴര മാസം, യാത്ര മലപ്പുറത്തുനിന്നും ജപ്പാനിലെ ടോക്കിയോയിലേക്ക്. കേരളത്തിൽ നിന്നും ആദ്യമായാണ് എട്ട് രാജ്യങ്ങളിലൂടെ ഏകദേശം 10,500 കിലോമീറ്റർ സൈക്കിളിൽ ഉലകം ചുറ്റാൻ മൂന്നംഗ സൈക്കിൾ സവാരിക്കാർ ഒരുങ്ങുന്നത്. പൊന്നാനി വെളിയങ്കോട് സ്വദേശിയായ ഹസീബ് അഹ്സൻ, കൊച്ചി സ്വദേശിയായ ക്ലിഫിൻ ഫ്രാൻസിസ്, കോട്ടയംസ്വദേശിയായ ഡോണ ജേക്കബ് എന്നിവരാണ് സാഹസിക യാത്രക്കൊരുങ്ങുന്നത്.

ഡിസംബർ 15-ന് കൊച്ചിയിൽ നിന്നാരംഭിക്കുന്ന യാത്ര ജൂലൈ 24-ന് ജപ്പാനിലെ ടോക്കിയോയിൽ അവസാനിക്കും. ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെയും, പട്ടണങ്ങളിലൂടെയും സഞ്ചരിച്ച് ബംഗ്ലാദേശ്, മ്യാന്മർ ,തായ്ലാന്റ്, ലാവോസ് ,വിയറ്റ്നാം വഴി ചൈനയിലെത്തും. തുടർന്ന് ചൈനയിലെ ഷാങ്ങ്ഹായിൽ നിന്ന് ക്രൂയിസ് ബോട്ടിൽ ടോക്കിയോയിലെത്തും. സംഘാംഗമായ ക്ലിഫിൻ ഇത്യാദമായല്ല ദീർഘദൂര സൈക്കിൾ സവാരി നടത്തുന്നത്. റഷ്യയിൽ നടന്ന ലോകകപ്പ് ഫുഡ്ബോൾ കാണാൻ ദുബായിൽ നിന്നും ഇറാൻ, അസർബൈജാൻ വഴി മോസ്‌കോയിലെത്തുകയും ചെയ്തിരുന്നു. കൂടാതെ ക്യൂബ, മെക്സിക്കോ എന്നിവിടങ്ങളിലും സൈക്ലിങ് നടത്തിയിട്ടുണ്ട്.

ഒരു ദിവസം 80 മുതൽ 100 കിലോമീറ്റർ വരെ ദൂരം പിന്നിടാനാണ് തങ്ങളുടെ പദ്ധതിയെന്ന് ക്ലിഫിൻ ഫ്രാൻസിസ് പറഞ്ഞു. മെക്സിക്കോയിൽ ജോലി ചെയ്തിരുന്ന ഡോണയും ദീർഘദൂര സൈക്കിൾ സവാരിയെ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ക്യൂബയിലും, മെക്സിക്കോയിലും സൈക്ലിങ് നടത്തിയ ഡോണ സ്ത്രീ ശാക്തീകരണ സന്ദേശമാണ് തന്റെ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. സൈക്ലിങ് ലഹരിയാക്കിയ ഹസീബ് ബാംഗ്ലൂരിലും, മൈസൂരിലുമായി നിരവധി തവണ കിലോമീറ്ററുകളോളം സൈക്കിളിൽ സഞ്ചരിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ കൂടെ ലോക സഞ്ചാരം നടത്തുന്നതിന്റെ ത്രില്ലിലാണ് ഹസീബ് എറണാകുളത്ത് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിന് പഠിച്ച മൂവരും സൈക്കിൾ യാത്രയെ ഇഷ്ടപ്പെട്ടതോടെയാണ് സുഹൃത്തുക്കളുടെ ലോക സഞ്ചാരത്തിന് കളമൊരുങ്ങിയത്.

ഐ.ടി.പ്രൊഫഷണലുകളായ മൂവരും ജോലി രാജി വച്ചാണ് ലോകത്തിന്റെ സൗന്ദര്യമാസ്വദിച്ച് ഒളിമ്പിക്സ് കാണാൻ യാത്ര തിരിക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി പൊന്നാനിയിലെത്തിയ മൂവർക്കും പൊന്നാനി സൈക്ലിങ് ക്ലബ്ബ് സ്വീകരണം നൽകി. രാവിലെ വെളിയങ്കോട് നിന്നാരംഭിച്ച സൈക്ലിങ് അത്താണി വഴി പ്രകൃതി മനോഹരമായ ആളം ദ്വീപ് വഴി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ സമാപിച്ചു.

ലോകസഞ്ചാരം നടത്താനൊരുങ്ങുന്നവർക്കൊപ്പമുള്ള  സൈക്ലിങ് ഏറെ ആവേശമായെന്ന് സൈക്ലിങ് ക്ലബ്ബംഗമായ സാദിഖ്- കെ.ബാവക്കുട്ടി പറഞ്ഞു. വെളിയങ്കോട് നടന്ന സ്വീകരണ പരിപാടിയിൽ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം.സിദ്ധിഖും, പൊന്നാനിയിൽ നഗരസഭ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞിയും ടീമിന് ആശംസകൾ നേരാനെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP