Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എറണാകുളം-ഗുരുവായൂർ പാസഞ്ചർ സർവീസുകൾ മൂന്നു ദിവസങ്ങളിൽ റദ്ദാക്കി; പാതയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ട്രെയിനുകൾ വൈകി ഓടും

എറണാകുളം-ഗുരുവായൂർ പാസഞ്ചർ സർവീസുകൾ മൂന്നു ദിവസങ്ങളിൽ റദ്ദാക്കി; പാതയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ട്രെയിനുകൾ വൈകി ഓടും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം-അങ്കമാലി, തൃശൂർ-വടക്കാഞ്ചേരി പാതയിൽ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മൂന്നു ദിവസങ്ങളിലെ എറണാകുളം-ഗുരുവായൂർ റൂട്ടിലെ പാസഞ്ചർ സർവീസുകൾ റദ്ദാക്കി.

ചൊവ്വാഴ്ച മുതൽ 16 വരെ എറണാകുളം-ഗുരുവായൂർ പാസഞ്ചർ (56370), ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56375) സർവീസുകളാണു പൂർണമായും റദ്ദാക്കിയത്. ഈ ദിവസങ്ങളിൽ ചെന്നൈ-എഗ്മോർ-ഗുരുവായൂമർ എക്സ്‌പ്രസ് (16127) എറണാകുളം ജംഗ്ഷനിൽ രണ്ടു മണിക്കൂറോളം പിടിച്ചിടും.

ചൊവ്വാഴ്ച എറണാകുളം-പൂന എക്സ്‌പ്രസും (22149) ബുധനാഴ്ച തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസും (22655) ആലുവയ്ക്കും അങ്കമാലിക്കുമിടയിൽ 25 മിനിറ്റോളം പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP