Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃശൂരിൽ മൂന്നു പേർക്കു കുഷ്ഠരോഗം സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് 500 പേരിൽ നടത്തിയ പരിശോധനയിൽ; സ്ഥിരീകരിച്ചവരിൽ പന്ത്രണ്ടുവയസുള്ള പെൺകുട്ടിയും; രോഗം പൂർണമായും ഭേദമാക്കാൻ കഴിയുമെന്ന് ആരോഗ്യവകുപ്പ്

തൃശൂരിൽ മൂന്നു പേർക്കു കുഷ്ഠരോഗം സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് 500 പേരിൽ നടത്തിയ പരിശോധനയിൽ; സ്ഥിരീകരിച്ചവരിൽ പന്ത്രണ്ടുവയസുള്ള പെൺകുട്ടിയും; രോഗം പൂർണമായും ഭേദമാക്കാൻ കഴിയുമെന്ന് ആരോഗ്യവകുപ്പ്

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: തൃശൂരിൽ മൂന്നു പേർക്കു കുഷ്ഠരോഗം സ്ഥിരീകരിച്ചു. ജില്ലയിൽ കുഷ്ഠരോഗികളെ കണ്ടെത്താനുള്ള സർവേയിലാണു രോഗം സ്ഥിരീകരിച്ചത്. 500 പേരെയാണു പരിശോധനയ്ക്കു വിധേയരാക്കിയത്.രോഗം സ്ഥിരീകരിച്ചവരിൽ പന്ത്രണ്ടുവയസുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. മറ്റൊരാൾ കുടിയേറ്റ തൊഴിലാളിയാണ്.

ഇവരുടെയെല്ലാം ശരീരത്തിൽ കണ്ട പാടുകൾ പരിശോധിച്ചപ്പോഴാണു കുഷ്ഠരോഗത്തിന്റെ പ്രാരംഭഘട്ടമാണെന്നു മനസിലായത്. തുടർന്നു ചികിത്സ ആരംഭിച്ചു. രോഗം പൂർണമായും ഭേദമാക്കാൻ കഴിയുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എട്ടു ജില്ലകളിൽ കുഷ്ഠരോഗം പടരുന്ന പശ്ചാത്തലത്തിലാണു കുഷ്ഠരോഗ നിർമ്മാർജന യജ്ഞം നടത്തുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോഡ്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സർവേ.

കേരളത്തിൽ നിന്നും പൂർണമായും നിർമ്മാർജനം ചെയ്യപ്പെട്ടു എന്ന് അവകാശപ്പെട്ടിരുന്ന രോഗങ്ങൾ ഓരോന്നായി തിരികെയെത്തുകയാണ്.മലേറിയ, ഡിഫ്തിരിയ തുടങ്ങി വർഷങ്ങളായി ഇല്ലാത്തായ രോഗങ്ങൾ വരെ അടുത്തിടെ സംസ്ഥാനത്ത് പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. സാധാരണ കുഷ്ഠരോഗത്തിനു സ്പർശന ശേഷി നഷ്ടപ്പെടൽ, ശരീരത്തിൽ പാടുകൾ പ്രത്യക്ഷപ്പെടൽ തുടങ്ങിയ ലക്ഷണങ്ങളാണെങ്കിൽ ഹിസ്റ്റോയ്ഡ് കുഷ്ഠരോഗത്തിനു കുരുക്കൾ പ്രത്യക്ഷപ്പെടലാണു പ്രധാന ലക്ഷണം. അതുകൊണ്ടുതന്നെ തിരിച്ചറിയാൻ വൈകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP