Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുളിക്കുന്നതിനിടെ കാൽവഴുതി വീണത് മീനച്ചിലാറിന്റെ ആഴം കൂടിയ പ്രദേശത്ത്; പൂവത്തുംമ്മൂട്ടിൽ കാണാതായ പുതുപ്പള്ളി ഐഎച്ച്ആർഡി കോളജ് വിദ്യാർത്ഥികൾക്കായുള്ള തെരച്ചിൽ തുടരുന്നു

കുളിക്കുന്നതിനിടെ കാൽവഴുതി വീണത് മീനച്ചിലാറിന്റെ ആഴം കൂടിയ പ്രദേശത്ത്; പൂവത്തുംമ്മൂട്ടിൽ കാണാതായ പുതുപ്പള്ളി ഐഎച്ച്ആർഡി കോളജ് വിദ്യാർത്ഥികൾക്കായുള്ള തെരച്ചിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുളിക്കുന്നതിനിടെ കാൽവഴുതി വീണ മൂന്ന് വിദ്യാർത്ഥികളെ മീനച്ചിലാറ്റിൽ കാണാതായി. കോട്ടയം പാറമ്പുഴയ്ക്ക് സമീപം പൂവത്തുംമ്മൂട്ടിലാണ് പുതുപ്പള്ളി ഐഎച്ച്ആർഡി കോളജ് വിദ്യാർത്ഥികളെ കാണാതായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. സ്‌കൂബാ ടീം അംഗങ്ങളും തെരച്ചിലിന് എത്തിയിട്ടുണ്ട്.

ചിങ്ങവനം പാമ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ പതിവായി ഇവിടെ എത്തിയിരുന്നവരാണ്. മീനച്ചിലാറിന്റെ ആഴം കൂടിയ പ്രദേശമാണ് ഇവിടം. എട്ടുപേരടങ്ങുന്ന സംഘത്തിലെ മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. കോളജിലെ മറ്റ് വിദ്യാർത്ഥികൾ ടൂറ് പോയിരുന്നു. കുളിക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണ ഒരാളെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേർക്കൂടി ആറ്റിലേയ്ക്ക് വീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP