Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് പാസഞ്ചർ തീവണ്ടികൾ റദ്ദാക്കി; മൂന്നെണ്ണത്തിന്റെ വഴി തിരിച്ചുവിടും; റദ്ദാക്കിയത് കായംകുളം-എറണാകുളം, എറണാകുളം-കൊല്ലം മെമു, കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം എന്നീ പാസഞ്ചറുൾ; കന്യാകുമാരി-മുംബൈ ജയന്തി ജനതാ എക്സ്പ്രസ് കോട്ടയം സ്റ്റേഷനിൽ ഒരുമണിക്കൂർ പിടിച്ചിടും

മൂന്ന് പാസഞ്ചർ തീവണ്ടികൾ റദ്ദാക്കി; മൂന്നെണ്ണത്തിന്റെ വഴി തിരിച്ചുവിടും; റദ്ദാക്കിയത് കായംകുളം-എറണാകുളം, എറണാകുളം-കൊല്ലം മെമു, കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം എന്നീ പാസഞ്ചറുൾ; കന്യാകുമാരി-മുംബൈ ജയന്തി ജനതാ എക്സ്പ്രസ് കോട്ടയം സ്റ്റേഷനിൽ ഒരുമണിക്കൂർ പിടിച്ചിടും

 

കോട്ടയം; ഇന്ന് മൂന്നു പാസഞ്ചർ തീവണ്ടികൾ റദ്ദാക്കുന്നു.കുറുപ്പന്തറ-ഏറ്റുമാനൂർ പാതയിൽ ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാലാണ് മൂന്ന് ട്രെയിനുകൾ റദ്ദാക്കുന്നത്. കൂടാതെ മൂന്നെണ്ണം ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചർ, കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചർ, കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു എന്നിവയാണ് റദ്ദാക്കിയത്. ഈ തീവണ്ടികളുടെ ഇതേപാതയിലുള്ള മടക്കയാത്രയും റദ്ദാക്കിയിട്ടുണ്ട്.

കോട്ടയം വഴി തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്കു പോകുന്ന ശബരി എക്സ്പ്രസ്, കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ജനശതാബ്ദി എക്സ്പ്രസ്, ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്സ്പ്രസ് എന്നീ തീവണ്ടികൾ ആലപ്പുഴ വഴി തിരിച്ചുവിടും.

ഈ തീവണ്ടികൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. കൂടാതെ കന്യാകുമാരി-മുംബൈ ജയന്തി ജനതാ എക്സ്പ്രസ് കോട്ടയം സ്റ്റേഷനിൽ ഒരുമണിക്കൂർ പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP