Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെപ്റ്റിക് ടാങ്കിൽ വീണ രണ്ടു വയസുകാരന്റെ കയ്യിൽ പിടിച്ചു ശ്വാസം മുട്ടാതെ കാത്ത് നിലവിളിച്ചു നാട്ടുകാരെ അറിയിച്ചു; മൂന്നരവയസുള്ള സഹോദരന് ഹീറോ പരിവേഷം

സെപ്റ്റിക് ടാങ്കിൽ വീണ രണ്ടു വയസുകാരന്റെ കയ്യിൽ പിടിച്ചു ശ്വാസം മുട്ടാതെ കാത്ത് നിലവിളിച്ചു നാട്ടുകാരെ അറിയിച്ചു; മൂന്നരവയസുള്ള സഹോദരന് ഹീറോ പരിവേഷം

വരാപ്പുഴ: സെപ്റ്റിക് ടാങ്കിൽ വീണ കുഞ്ഞനിയനെ രക്ഷിച്ചത് മൂന്നരവയസുള്ള ചേട്ടൻ. വരാപ്പുഴ ചിറയ്ക്കകത്താണ് സംഭവം. ചിറയ്ക്കകം വൈക്കരാമൻ പറമ്പിൽ രാജീവ്- സരിത ദമ്പതികളുടെ മൂത്തമകൻ പ്രണവ് വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീണ അനുജൻ അഭിനവിന്റെ ജീവൻ രക്ഷിച്ചത്. വീടിനോട് ചേർന്ന് തുറന്നു കിടന്ന ആറടി താഴ്ചയിലുള്ള സെപ്റ്റിക് ടാങ്കിലായിരുന്നു അഭിനവ് വീണത്. കൂനമ്മാവ് സെന്റ് ജോസഫ്‌സ് പ്രീപ്രൈമറി സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർഥിയാണ് പ്രണവ്.

പുതിയ വീടിന് തൊട്ടടുത്തു തന്നെയുള്ള തറവാട്ടു വീട്ടിലാണ് രാജീവും കുടുംബവും താമസിക്കുന്നത്. രാവിലെ അയൽവാസിയുടെ വീട്ടിലേക്ക് രാജീവ് പോകുന്നത് കണ്ട് മക്കൾ രണ്ടുപേരും പിന്നാലെ പോകുകയായിരുന്നു. പക്ഷേ രാജീവ് ഇത് കണ്ടില്ല. പുതിയ വീടിനകത്തു കൂടിയാണ് രാജീവ് തൊട്ടടുത്തുള്ള വീട്ടിലേക്ക് പോയത്. ഈ സമയം പിന്നാലെ ഉണ്ടായിരുന്ന ഇളയ മകൻ അഭിനവ് സെപ്റ്റിക് ടാങ്കിലേക്ക് വീഴുകയായിരുന്നു. ടാങ്കിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. അനുജന്റെ നിലവിളികേട്ട് ഓടിയെത്തിയ പ്രണവ് സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്ന അഭിനവിനെ കൈകളിൽ പിടിച്ച് വലിച്ചുയർത്തി വാവിട്ടുകരഞ്ഞു. കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് സമീപത്തെ വീട്ടിലുള്ള അംബികയെന്ന സ്ത്രീയെത്തിയാണ് അഭിനവിനെ ടാങ്കിൽനിന്ന് പുറത്തെടുത്തത്.

വിവരമറിഞ്ഞ് പ്രണവിനെ അഭിനന്ദിക്കുവാൻ നിരവധിയാളുകൾ വീട്ടിലെത്തി. ചിറയ്ക്കകം ശ്രീരാമപുരം ക്ഷേത്രഭാരവാഹികൾ വീട്ടിലെത്തി പ്രണവിന് ഉപഹാരം നൽകി. സ്‌കൂളധികൃതരും വീട്ടിലെത്തി അഭിനന്ദിച്ചു. അടുത്ത ദിവസം സ്‌കൂളിൽ പ്രണവിന് സ്വീകരണം നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP