Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; സംഭവം കൊല്ലം മേടമുക്കിൽ; അപകടമുണ്ടായത് യുവാക്കൾ തങ്കശേരിയിലേക്ക് പോകും വഴി

ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; സംഭവം കൊല്ലം മേടമുക്കിൽ; അപകടമുണ്ടായത് യുവാക്കൾ തങ്കശേരിയിലേക്ക് പോകും വഴി

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ടാങ്കർ ലോറിയും ബൈക്കും കൂടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ മേടമുക്കിന് സമീപത്തായിരുന്നു അപകടമുണ്ടായത്. നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ ആന്റണിയുടെ മകൻ ഫ്രാൻസിസ് (21), സഹോദരൻ ജോസ് (19), അയൽവാസി സിജിൻ (21) എന്നിവരാണ് മരിച്ചത്.

യുവാക്കൾ തങ്കശേരിയിലേക്ക് പോകവെയായിരുന്നു അപകടം. പരിക്കേറ്റ മൂവരെയും ഉടൻതന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP