Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യം മോർഫ് ചെയ്ത നഗ്ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തി; പിന്നീട് കാറിൽ കയറ്റി ലൈംഗികമായി പീഡിപ്പിച്ചു: ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കൾ പിടിയിൽ; പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തെന്ന് പരപ്പനങ്ങാടി പൊലീസ്

ആദ്യം മോർഫ് ചെയ്ത നഗ്ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തി; പിന്നീട് കാറിൽ കയറ്റി ലൈംഗികമായി പീഡിപ്പിച്ചു: ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കൾ പിടിയിൽ; പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തെന്ന് പരപ്പനങ്ങാടി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പരപ്പനങ്ങാടി: മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശികളായ മൻസൂർ പവറകത്ത് (21), മൂസാമിന്റെ മുഹമ്മദ് നാസി (20), ബദർ മുനീർ കൊല്ലങ്കണ്ടി (21) എന്നിവരാണ് പിടിയാലത്. ഇവർക്ക് മേൽ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പരപ്പനങ്ങാടി സബ് ഇൻസ്‌പെക്ടർ കെ.ആർ രഞ്ജിത്ത് അറിയിച്ചു. സ്‌കൂൾ കലോത്സവത്തിനിടെയാണ് വിദ്യാർത്ഥിനിയെ മോർഫ് ചെയ്ത ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയത്.

പിന്നീട് കുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോവുകയും കോട്ടക്കടവ്, പരപ്പനങ്ങാടി ഭാഗത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.സംഭവ ശേഷം പെരുമാറ്റത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ സ്‌കൂൾ അധികൃതർ കൗൺസലിങ്ങിന് വിധേയമാക്കുകയും തുടർന്ന് ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈനാണ് പൊലീസിനെ അറിയിച്ചത്.മൂന്നു പേരെയും പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. പ്രതികൾ ഉപയോഗിച്ച കാറ്, ഓട്ടോറിക്ഷ, ഒരു ബൈക്ക് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP