Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരന്തങ്ങളുടെ ഓർമകൾ വഴിമാറുന്നു; തൃശൂർ പൂരലഹരിയിൽ; പൂരപ്രേമികൾക്ക് ആവേശമായി കുടമാറ്റം

ദുരന്തങ്ങളുടെ ഓർമകൾ വഴിമാറുന്നു; തൃശൂർ പൂരലഹരിയിൽ; പൂരപ്രേമികൾക്ക് ആവേശമായി കുടമാറ്റം

തൃശൂർ: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തിലെ അനിശ്ചിതത്വത്തിനു വിരാമമിട്ട് തൃശൂർ പൂരലഹരിയിൽ. പൂരപ്രേമികൾക്ക് ആവേശമായി കുടമാറ്റം മാറി.

ചെറുപൂരങ്ങൾ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത്തിയതിനുശേഷം മഠത്തിൽവരവ് ആരംഭിച്ചു. തുടർന്ന് മഠത്തിൽവരവിന്റെ ഭാഗമായ പഞ്ചവാദ്യം അരങ്ങേറി. അന്നമനട പരമേശ്വര മാരാരുടെ പ്രമാണിത്വത്തിൽനടന്ന പഞ്ചവാദ്യം പൂരപ്രേമികൾ ഏറ്റെടുത്തു.

കടുത്ത ചൂടിലും സ്വദേശികളും വിദേശികളും ഉൾപ്പെടുന്ന വൻ ജനപ്രവാഹമാണ് പൂരത്തട്ടകത്തിലേക്ക് എത്തിയത്. ഉച്ചയ്ക്ക്‌ശേഷം പെരുവനം കുട്ടന്മാരാരുടെ പ്രമാണിത്വത്തിൽ പ്രശസ്തമായ ഇലഞ്ഞിത്തറമേളം അരങ്ങേറി.

തെക്കോട്ടിറക്കം നടക്കുകയാണ്. തുടർന്ന് പാറമേക്കാവും തിരുവമ്പാടിയും മുഖാമുഖം എത്തുന്ന കുടമാറ്റം നടക്കും. കുടമാറ്റത്തിനു പിന്നാലെ രാത്രി പൂരവും പഞ്ചവാദ്യവും. തിങ്കളാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് പ്രധാന വെടിക്കെട്ട്. വർണ്ണശബളമായ വെടിക്കെട്ടോടെ പാറമേക്കാവും തിരുവമ്പാടിയും ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരാഘോഷങ്ങൾക്ക് സമാപനമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP