Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിണറ്റിലെ വെള്ളത്തിന് ചുവപ്പ് നിറവും മദ്യത്തിന്റെ ഗന്ധവും: മദ്യ നിർമ്മാണ കമ്പനിയിൽ നിന്ന് മാലിന്യം ഉറവകളായി അരിച്ചിറങ്ങുന്നത് കിണറുകളിലേക്ക്; മദ്യത്തിന്റെ അംശം കണ്ടെത്തിയത് പ്രദേശത്തെ പത്തോളം കിണറുകളിൽ; ശുദ്ധജലവിതരണത്തിന് മാർഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്

കിണറ്റിലെ വെള്ളത്തിന് ചുവപ്പ് നിറവും മദ്യത്തിന്റെ ഗന്ധവും: മദ്യ നിർമ്മാണ കമ്പനിയിൽ നിന്ന് മാലിന്യം ഉറവകളായി അരിച്ചിറങ്ങുന്നത് കിണറുകളിലേക്ക്; മദ്യത്തിന്റെ അംശം കണ്ടെത്തിയത് പ്രദേശത്തെ പത്തോളം കിണറുകളിൽ; ശുദ്ധജലവിതരണത്തിന് മാർഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

മുരിങ്ങൂർ: തൃശൂരിലെ മുരിങ്ങൂരിൽ കിണറിലെ വെള്ളത്തിന്റെ നിറം ചുവപ്പ്.  മുരിങ്ങൂർ കെ കെ നഗറിലെ കിണറുകളിലാണ് വെള്ളത്തിന് നിറംമാറ്റം. ഒപ്പം മദ്യത്തിന്റെ ഗന്ധവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. സമീപത്തു പ്രവർത്തിക്കുന്ന മദ്യ നിർമ്മാണ കമ്പനിയിൽ നിന്ന് മാലിന്യം ഉറവകളിൽ കലർന്ന് ഒലിച്ചെത്തിയതാകമെന്നാണ് നാട്ടുകാരുടെ നിഗമനം. ഒരു മാസം മുൻപ് കിണർ വെള്ളത്തിൽ ഇത്തരത്തിൽ മാറ്റം കണ്ടതോടെ പലവട്ടം വെള്ളം വറ്റിക്കുകയും ക്ലോറിൻ പ്രയോഗിക്കുകയും ചെയ്തുവെങ്കിലും മാറ്റമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.

പഞ്ചായത്തംഗം രാജേഷ് മേനോത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി കിണറുകളിലെ വെള്ളം ശേഖരിച്ച് കൊരട്ടി കിൻഫ്രയിലെ ലാബിൽ പരിശോധനയ്ക്ക് നൽകിയിരുന്നു. നിക്കോളിന്റെയും കോളിഫോം ബാക്ടീരിയയുടെയും അംശം 540 വരെ അളവിൽ കണ്ടെത്തി. പത്തിലധികം കിണറുകളിൽ ഇത്തരത്തിൽ മാലിന്യം കലർന്നതായാണു നാട്ടുകാർ പറയുന്നത്. മാലിന്യം തടയാൻ നടപടിയെടുക്കണമെന്നും ശുദ്ധജല വിതരണത്തിന് മാർഗം കണ്ടെത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP