Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുർബാനയ്ക്കിടെ മിന്നലേറ്റ് മൂന്നുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ; അപകടത്തിന് ഇടയാക്കിയത് കുർബാനയ്ക്കിടെ ശക്തമായ മിന്നലുണ്ടായതിനെ തുടർന്ന് മൈക്കിലൂടെ വൈദ്യുതി പ്രവഹിച്ചത്

കുർബാനയ്ക്കിടെ മിന്നലേറ്റ് മൂന്നുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ; അപകടത്തിന് ഇടയാക്കിയത് കുർബാനയ്ക്കിടെ ശക്തമായ മിന്നലുണ്ടായതിനെ തുടർന്ന് മൈക്കിലൂടെ വൈദ്യുതി പ്രവഹിച്ചത്

സ്വന്തം ലേഖകൻ

എടത്വാ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടന്ന കുർബാന ചടങ്ങുകൾക്കിടെ മിന്നലേറ്റ് അൾത്താര ശുശ്രൂഷകനടക്കം മൂന്നു പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കുർബാനയ്ക്കിടെ ശക്തമായ മിന്നലുണ്ടായതിനെ തുടർന്ന് മൈക്കിലൂടെ വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.

കുർബാന ശുശ്രൂഷിയായിരുന്ന ചക്കാലയിൽ മാർട്ടിൻ, ഗായകരായ സുനിത മോനിച്ചൻ, സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിന്നലിൽ പള്ളിയിൽ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. മിന്നലിന്റെ ശക്തിയിൽ പള്ളിയുടെ മേൽക്കൂരകളും ഓടുകളും കഴുക്കോലുമൊക്കെ താഴേക്ക് പതിച്ചു. ഇവിടുത്തെ കമ്പ്യൂട്ടറുകൾ, ജനറേറ്ററുകൾ തുടങ്ങി ഇലക്ട്രാോണിക് ഉപകരണങ്ങൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP