Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാവലിപ്പുഴയിൽ വെള്ളം പൊങ്ങിയതിനാൽ വനത്തിൽ പെട്ടുപോയത് 12 തണ്ടർബോൾട്ട് സേനാംഗങ്ങൾ; കൊട്ടിയൂർ വനത്തിൽ അകപ്പെട്ട 12 പേരെയും അഗ്നിരക്ഷാസേന രക്ഷപെടുത്തിയത് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ

ബാവലിപ്പുഴയിൽ വെള്ളം പൊങ്ങിയതിനാൽ വനത്തിൽ പെട്ടുപോയത് 12 തണ്ടർബോൾട്ട് സേനാംഗങ്ങൾ; കൊട്ടിയൂർ വനത്തിൽ അകപ്പെട്ട 12 പേരെയും അഗ്നിരക്ഷാസേന രക്ഷപെടുത്തിയത് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടിയൂർ: ബാവലിപ്പുഴയിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് വനത്തിൽ കുടുങ്ങിയ തണ്ടർബോൾട്ട് സേനാ അംഗങ്ങളെ രക്ഷപെടുത്തിയത് അഗ്നിരക്ഷാ സേനയെത്തി. 12 തണ്ടർബോൾട്ട് സേനാംഗങ്ങളാണ് വനത്തിൽ കുടുങ്ങിയത്. പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതോടെ കൊട്ടിയൂർ വനത്തിൽ ഇവർ പെട്ടുപോകുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി 8.30-ഓടെ പേരാവൂരിൽനിന്ന് അഗ്‌നിരക്ഷാസേനയെത്തി ഇവരെ ഇക്കരെയെത്തിക്കാൻ ശ്രമം തുടങ്ങി. 9.30-ഓടെ എല്ലാവരെയും ഇക്കരെയെത്തിച്ചു.

മാവോവാദിഭീഷണിയുള്ള മേഖലയായതിനാൽ തിരച്ചിലിനെത്തിയതായിരുന്നു സേനാംഗങ്ങൾ. ഞായറാഴ്ച രാവിലെ വനത്തിലേക്കു കടന്ന ഇവർ വൈകുന്നേരത്തോടെ തിരിച്ചിറങ്ങാനെത്തിയപ്പോഴാണ് പുഴയിൽ വെള്ളം നിറഞ്ഞതു കണ്ടത്. തുടർന്ന് അഗ്‌നിരക്ഷാസേനയുടെ സഹായം തേടി. അമ്പായത്തോട്ടിൽ കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടൽ നടന്ന സ്ഥലത്തോടു ചേർന്ന പ്രദേശത്തുകൂടിയാണ് ഇവരെ ഇക്കരെയെത്തിച്ചത്.

ഗതിമാറിയതിനെത്തുടർന്ന് രണ്ടായാണ് ഇവിടെ പുഴ ഒഴുകുന്നത്. ഇതിൽ കുടകൻ പുഴ ഭാഗത്താണ് കൂടുതൽ വെള്ളമുള്ളത്. അഗ്‌നിരക്ഷാസേന കുടകൻ പുഴയ്ക്കു കുറുകെ കയർകെട്ടി ഇവരെ ഇക്കരെയെത്തിച്ചു. തുടർന്ന് പുഴയുടെ പ്രധാനഭാഗത്തും കയർകെട്ടി സേനാംഗങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രദേശത്ത് രാവിലെമുതൽ കനത്ത മഴയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP