Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ അച്ഛന്റെയും മകന്റെയും യുദ്ധം ഫലം കണ്ടു; ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്; തുഷാർ മത്സരിക്കുന്നത് ഉത്തർപ്രദേശിൽ നിന്നും; അടുത്തയാഴ്ച തന്നെ നാമനിർദേശ പത്രിക നൽകുമെന്ന് സൂചന; കേരളത്തിലെ എൻഡിഎ ഘടകകക്ഷികൾക്കും ഡയറക്ടർ ബോർഡുകളിൽ പങ്കാളിത്തം

ഒടുവിൽ അച്ഛന്റെയും മകന്റെയും യുദ്ധം ഫലം കണ്ടു; ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്; തുഷാർ മത്സരിക്കുന്നത് ഉത്തർപ്രദേശിൽ നിന്നും; അടുത്തയാഴ്ച തന്നെ നാമനിർദേശ പത്രിക നൽകുമെന്ന് സൂചന; കേരളത്തിലെ എൻഡിഎ ഘടകകക്ഷികൾക്കും ഡയറക്ടർ ബോർഡുകളിൽ പങ്കാളിത്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നൽകാൻ ബിജെപി തീരുമാനമെടുത്തു. ഉത്തർപ്രദേശിൽനിന്നാകും തുഷാർ മൽസരിക്കുക. അടുത്തയാഴ്ച തന്നെ നാമനിർദ്ദേശപത്രിക നൽകുമെന്നാണ് സൂചന. വിവരം ബിജെപി കേന്ദ്രനേതൃത്വം തുഷാറിനെ അറിയിച്ചു.

അതേസമയം, ബിഡിജെഎസിനെ പരിഗണിച്ചതിനൊപ്പം മറ്റു ഘടകകക്ഷികളെ അവഗണിക്കുന്നില്ലെന്നും ബിജെപി കേന്ദ്രനേതൃത്വം വ്യക്തമാക്കി. എൻഡിഎ ഘടകകക്ഷികൾക്കും പദവികൾ നൽകിയിട്ടുണ്ട്. മറൈൻ കോർപ്പറേഷൻ ചെയർമാൻ പദവി കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറിയായ രാജൻ കണ്ണാട്ടിനാണ്. പിഎസ്‌പിയുടെ അധ്യക്ഷൻ കെ.കെ. പൊന്നപ്പന് ഫിഷറിസ് കോർപ്പറേഷനും ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനു നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ പദവിയുമാണു ലഭിച്ചിരിക്കുന്നത്. ബിഡിജെഎസിൽനിന്ന് 14 പേർക്ക് ഡയറക്ടർ ബോർഡുകളിൽ പങ്കാളിത്തം നൽകിയിട്ടുമുണ്ട്.

എൻഡിഎ മുന്നണിയിൽനിന്ന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ബിഡിജെഎസ് പലതവണ രംഗത്തുവന്നിരുന്നു. പല തവണ ഇടതുമുന്നണിയോട് അടുക്കുന്ന സൂചനപോലും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ വെള്ളാപ്പള്ളി നടേശനും നൽകി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വേണമെന്നും ഇല്ലെങ്കിൽ ഒറ്റയ്ക്കു മൽസരിക്കണമെന്ന അഭിപ്രായം പോലും ബിഡിജെഎസിൽ ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഈ സീറ്റ് ബിജെപി തന്നെ ഏറ്റെടുക്കുകയായിരുന്നു. ഈ നീക്കങ്ങൾക്കിടെയാണ് ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP