Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൻഡിഎയിൽ ബിഡിജെഎസ് മാത്രമല്ല എല്ലാവരും അസംതൃപ്തർ; അഭിപ്രായ വ്യത്യാസം തീർത്തില്ലെങ്കിൽ ചെങ്ങന്നൂരിൽ ബിജെപിക്ക് വോട്ടുകുറയുമെന്ന് തുഷാർ വെള്ളാപ്പള്ളി

എൻഡിഎയിൽ ബിഡിജെഎസ് മാത്രമല്ല എല്ലാവരും അസംതൃപ്തർ; അഭിപ്രായ വ്യത്യാസം തീർത്തില്ലെങ്കിൽ ചെങ്ങന്നൂരിൽ ബിജെപിക്ക് വോട്ടുകുറയുമെന്ന് തുഷാർ വെള്ളാപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. അഭിപ്രായ വ്യത്യാസം പരിഹരിച്ചില്ലെങ്കിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ് എൻ.ഡി.എക്ക് വോട്ട് കുറയുമെന്നതിൽ സംശയമില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.ബിജെപിയുടെ നിലപാട് എൻ.ഡി.എ മുന്നണിയെ ശിഥിലമായ അവസ്ഥയാക്കി. സംസ്ഥാന കമ്മിറ്റി ഉണ്ടെന്നല്ലാതെ താഴെതലത്തിൽ ഒരു പ്രവർത്തനവുമില്ല. ബി.ഡി.ജെ.എസിനോട് കാട്ടുന്ന അവഗണനയിൽ മാറ്റമില്ല. എൻ.ഡി.എയിലെ മറ്റു ഘടകകക്ഷികളും തങ്ങളെപോലെ അസംതൃപ്തരാണ്. അവരോട് ഇഴയടുപ്പം കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചെങ്ങന്നൂരിൽ മെച്ചമുണ്ടാകില്ല. തെരഞ്ഞെടുപ്പിന് രണ്ടുമൂന്ന് മാസമുണ്ട്. ഇതിനിടെ തിരുത്തൽ ഉണ്ടാകണം. മുന്നണി വിടണമെന്ന അഭിപ്രായത്തിലെത്തിയിട്ടില്ല.

താൻ രാജ്യസഭ സീറ്റ് ആവശ്യപ്പൈട്ടന്നത് മാധ്യമസൃഷ്ടിയാണ്. ഇതുവരെ മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ ചോദിച്ചിട്ടില്ല. തനിക്കതിൽ താൽപര്യവുമില്ല. എംപി സ്ഥാനം കിട്ടിയാൽ തള്ളരുതെന്ന് പലരും നിർബന്ധിച്ചിരുന്നു. പതിനാലോളം ബോര്ഡ്, കോര്പറേഷന് സ്ഥാനങ്ങള് നൽകുമെന്ന് മോഹിപ്പിച്ചവർ പിന്നെ മിണ്ടിയിട്ടില്ല. അത് വ്യക്തിപരമായി ദോഷമുണ്ടാക്കി. തെന്റ താൽപര്യക്കുറവ് കൊണ്ടാണ് കിട്ടാത്തതെന്ന് ഒപ്പമുള്ളവർ കരുതി. അധികാരസ്ഥാനങ്ങൾ മോഹിച്ചല്ല ബി.ഡി.ജെ.എസ് രൂപവത്കരിച്ചത്. ഒരു മുന്നണിയും സമുദായത്തെ സഹായിച്ചിട്ടില്ല. എൻ.ഡി.എയും വ്യത്യസ്തമല്ല. കൂടുതല് തീരുമാനങ്ങള് അടുത്ത യോഗത്തില് എടുക്കും. ഇന്ത്യ ഭരിക്കുന്ന ഒരു പാര്ട്ടിയുടെ ഭാഗമായി നില്ക്കുമ്പോള് അതിന്റെ ഘടകകക്ഷികള്ക്കും അര്ഹമായ പരിഗണന ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP