Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൈക്കാട് ആശുപത്രിയുടെ മേൽ ചുമർ ഇളകി വീണു; പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൈക്കാട് ആശുപത്രിയുടെ മേൽ ചുമർ ഇളകി വീണു; പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ സ്ത്രീകളെയും കുട്ടികളെയും പ്രവേശിപ്പിച്ചിരുന്ന വാർഡിന്റെ മേൽചുമരിളകി വീണു. ലാപ്രോസ്‌കോപി വിഭാഗം വാർഡിൽ കിടത്തിയിരുന്ന പിഞ്ചുകുഞ്ഞ് രക്ഷപെട്ടത് തലനാരിഴയ്ക്ക്.

കിടക്കയ്ക്ക് മുകളിലെ ചുമര് അടർന്നു വീണായിരുന്നു അപകടം. മാറനല്ലൂർ സ്വദേശി സുരേഷിന്റെ കുഞ്ഞാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. കുഞ്ഞിന്റെ ശരീരത്തിൽ പൊടി വീണുവെങ്കിലും പരിക്കുകളില്ല. അപകടത്തെ തുടർന്ന് വാർഡിലെ രോഗികളെ മാറ്റി പാർപ്പിച്ചു.

അപകടത്തിനു പിന്നാലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP