Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് പേരെ കടിച്ചുകൊന്ന് വയനാടിനെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവയെ വെടിവച്ചു കൊന്നു; വെടിവച്ച് കൊലപ്പെടുത്തിയത് തമിഴ്‌നാട് വനം വകുപ്പ് അധികൃതർ

രണ്ട് പേരെ കടിച്ചുകൊന്ന് വയനാടിനെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവയെ വെടിവച്ചു കൊന്നു; വെടിവച്ച് കൊലപ്പെടുത്തിയത് തമിഴ്‌നാട് വനം വകുപ്പ് അധികൃതർ

സുൽത്താൻ ബത്തേരി: കേരളംതമിഴ്‌നാട് അതിർത്തിയിൽ രണ്ടു പേരെ കടിച്ചു കൊലപ്പെടുത്തിയ നരഭോജി വെടിവച്ച് കൊന്നു. തമിഴ്‌നാട് വനം വകുപ്പ് അധികൃതരാണ് കടുവയെ വെടിവച്ച് കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ സൂസംപാടി വനമേഖലയിൽ വച്ച് ഉച്ചയോടെയാണ് കടുവയെ വെടിവച്ചു വീഴ്‌ത്തിയത്. കടവ രണ്ടു പേരെ കൊല്ലുകയും അതിൽ ഒരാളെ ഭക്ഷണമാക്കുകയും ചെയ്തിരുന്നു. കടുവക്കായി നടത്തിയ തിരച്ചിലിന് ഒടുവിൽ ഇന്ന് വൈകിട്ട് 3.30 തോടെയാണ് വെടിവച്ചത്. കേരള കർണ്ണാടക അതിർത്തി പ്രദേശമായ പാട്ടവയലിലെ ഓടവയൽ കൈവട്ടം മഹാലക്ഷ്മി(45), മുത്തങ്ങക്കടുത്ത നൂൽപ്പുഴ മുക്കുത്തിക്കുന്ന് സുന്ദരത്ത് ഭാസ്‌കരൻ എന്നിവരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയതോടെ പ്രദേശത്ത് ജനരോഷം ശക്തമായിരുന്നു. മുത്തങ്ങക്ക് അടുത്തു വച്ചാണ് ഭാസ്‌കരിനെ കടുവ ആക്രമിച്ച കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടുവ ഭക്ഷിക്കുകയും ചെയ്തു. തേയില നുള്ളുകയായിരുന്ന മഹാലക്ഷ്മിക്കു നേരെ അപ്രതീക്ഷിതമായാണ് കടുവയുടെ ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കടുവ ആക്രമിച്ചതോടെ മഹാലക്ഷ്മി കൊല്ലപ്പെട്ടു.

നാട്ടുകാർക്കു നേരെ തുടർച്ചയായുണ്ടായ ആക്രമണങ്ങളെ തുടർന്ന് കടുവയെ വെടിവച്ചു കൊല്ലാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മണിക്കൂറുകളോളം മഹാലക്ഷ്മിയുടെ മൃതദേഹവുമായി ബിതൃക്കാട് ടൗണിൽ റോഡ് ഉപരോധിച്ചിരുന്നു. ജനങ്ങൾ അക്രമാസക്തരായ ഘട്ടത്തിലാണ് കടുവയെ വെടിവച്ച് കൊല്ലാൻ തീരുമാനിച്ചത്. നീലഗിരി ജില്ലാ കളക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടത്തിയത്.

കഴിഞ്ഞ നാല് ദിവസമായി കടുവയ്ക്ക് വേണ്ടി തിരച്ചിൽ നടത്തിവരുകയായിരുന്നു. ചൊവ്വാഴ്ച നാല് കടുവകളെ ദൗത്യസംഘം കണ്ടെങ്കിലും നരഭോജി കടുവയാണോ എന്ന് തിരിച്ചറിയാൻ കഴിയാഞ്ഞതിൽ വെടിവച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP