Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്ക് യാത്രികർക്കു നേരെ വൈറൽ കടുവ ചീറിയടുത്തത് വയനാട്ടിൽ തന്നെ; യാത്രക്കാരുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവ സ്ഥലം കണ്ടെത്തി ദൃശ്യങ്ങൾ സഹിതം വാർത്ത വന്നതോടെ പ്രതിരോധത്തിലാകുന്നത് വനംവകുപ്പ്; വീഡിയോ പകർത്തിയ ബൈക്ക് യാത്രികരെയും കണ്ടെത്താനായില്ല

ബൈക്ക് യാത്രികർക്കു നേരെ വൈറൽ കടുവ ചീറിയടുത്തത് വയനാട്ടിൽ തന്നെ; യാത്രക്കാരുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവ സ്ഥലം കണ്ടെത്തി ദൃശ്യങ്ങൾ സഹിതം വാർത്ത വന്നതോടെ പ്രതിരോധത്തിലാകുന്നത് വനംവകുപ്പ്; വീഡിയോ പകർത്തിയ ബൈക്ക് യാത്രികരെയും കണ്ടെത്താനായില്ല

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ കടുവ വയനാട്ടിൽ തന്നെയാണ് എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. കഴിഞ്ഞ ശനിയാഴ്ചയാണ് സുൽത്താൻ ബത്തേരി- പുൽപ്പള്ളി റൂട്ടിൽ പാമ്പ്ര എസ്റ്റേറ്റിന് സമീപം ബൈക്ക് യാത്രികർക്ക് നേരെ കടുവ ചാടിയെത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ബൈക്കിന് പിന്നിലിരുന്ന് കാടിന്റെ ഭംഗി മൊബൈലിൽ പകർത്തുന്നയാളുടെ ക്യാമറയിൽ കടുവ പിന്നാലെ ഓടിയെത്തുന്ന ദൃശ്യങ്ങൾ പതിയുകയായിരുന്നു. ഇതിന് പിന്നാലെ ബന്ദിപ്പൂരിൽ ചാമരാജനഗറിനു സമീപം യാത്രികർക്കു നേരെ കടുവ ചാടിയെന്ന തരത്തിൽ ഇതേ വിഡിയോ കന്നഡ ചാനലുകളിൽ വാർത്തയായി. എന്നാൽ 24 ന്യൂസ് ഇത് വയനാട്ടിൽ തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിടുകയായിരുന്നു.

വിഡിയോ ചീത്രീകരിച്ചതിനും പുറത്തുവിട്ടതിനും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്നതിനാലാണു കടുവ വയനാട്ടിലേതെന്നതിന് വനംവകുപ്പ് സ്ഥിരീകരണം നൽകാത്തതിനു പിന്നിലെന്ന് ആരോപണമുയർന്നു. കടുവാഭീതിയിൽ ജനങ്ങൾ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുന്നതു മുൻകൂട്ടിക്കണ്ടു തടയിടുകയെന്നതും ലക്ഷ്യമെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കടുവയെ കണ്ട സ്ഥലം ഉൾപ്പെടെ ചിത്രീകരിച്ച് 24 ന്യൂസ് വാർത്ത പുറത്തുവിട്ടത്. കടുവ ചാടിവരുന്ന വീഡിയോയിലുള്ള അതേ സ്ഥലം ചാനൽ പുറത്തുവിട്ടു. ഇത് സുൽത്താൻ ബത്തേരി- പുൽപ്പള്ളി റൂട്ടിൽ പാമ്പ്രയ്ക്ക് സമീപമാണ് എന്നും ചാനൽ വ്യക്തമാക്കുന്നു. ഇതോടെ കടുവ ഇറങ്ങിയത് വയനാട്ടിൽ തന്നെയാണ് എന്ന് ഉറപ്പാകുകയായിരുന്നു.

കടുവ ഇറങ്ങിയിട്ടുണ്ട് എന്ന മുന്നറിയിപ്പ് ഈ ദിവസം വനം വകുപ്പ് നൽകിയതായി മുമ്പ് ചില യാത്രികരും വ്യക്തമാക്കിയിരുന്നു. റോഡിൽ തടഞ്ഞ ചെറു വാഹനങ്ങളെ കടുവയുണ്ടെന്ന് പറഞ്ഞ് യാത്ര വിലക്കിയതായി പലരും വെളിപ്പെടുത്തിയിരുന്നു. വലിയ വാഹനങ്ങളെ മാത്രമേ ഉദ്യോഗസ്ഥർ കടത്തിവിടുന്നുണ്ടായിരുന്നുള്ളൂ. ബൈക്കുകളിലെത്തിയവരെയെല്ലാം തടഞ്ഞു.

വീഡിയോ വൈറലായതിന് പിന്നാലെ ഇതരഭാഷാ ഓൺലൈൻ പോർട്ടലുകളിൽ അതതു മേഖലയിലെ വനത്തിനുള്ളിലെ കടുവ എന്ന മട്ടിലും വാർത്ത വന്നു. പാമ്പ്രയിൽ കടുവയിറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെ ഫോറസ്റ്ററും ഗാർഡും കടുവയെ നിരീക്ഷിക്കാൻ ബൈക്കിൽ പോകുമ്പോൾ അവർക്കു നേരെയാണു കടുവ ചാടിയതെന്ന വാദവും ഉയർന്നെങ്കിലും വനംവകുപ്പ് നിഷേധിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP