Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതുക്കാട്-ഒല്ലൂർ പാതയിൽ ജോലികൾ; കേരളത്തിൽ ട്രെയിനുകൾക്ക് നിയന്ത്രണം; പാതി റദ്ദാക്കി നിരവധി ട്രെയിനുകൾ; ജനശതാബ്ദിയും വേണാടും പാലരുവിയും വേണാടുമെല്ലാം പാതി മാത്രമേ ഓടൂ

പുതുക്കാട്-ഒല്ലൂർ പാതയിൽ ജോലികൾ; കേരളത്തിൽ ട്രെയിനുകൾക്ക് നിയന്ത്രണം; പാതി റദ്ദാക്കി നിരവധി ട്രെയിനുകൾ; ജനശതാബ്ദിയും വേണാടും പാലരുവിയും വേണാടുമെല്ലാം പാതി മാത്രമേ ഓടൂ

തിരുവനന്തപുരം: പുതുക്കാട്-ഒല്ലൂർ റെയിൽ പാതയിൽ ഗർഡർ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതുമായി ബന്ധപ്പെട്ട ഞായറാഴ്ച ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയിൽ പാളം മാറ്റാൻ ഏർപ്പെടുത്തിയ നിയന്ത്രണം നേരത്തേയുണ്ട്. ഇതിന് പുറമെ വീണ്ടും നിയന്ത്രണം വരുന്നതോടെ കേരളത്തിലോടുന്ന പല ട്രെയിനുകളും പാതിയാക്കി ചുരുക്കി. ചില പാസഞ്ചറുകളും റദ്ദാക്കി. 

പുലർച്ചെ 5.30 മുതൽ ഉച്ചയ്ക്കു 12.30 വരെയാണു ട്രെയിനുകൾക്കു നിയന്ത്രണം. 26, 27 തീയതികളിലും ഇതേ നിയന്ത്രണമുണ്ടാകും.

എറണാകുളം-ഗുരുവായൂർ പാസഞ്ചറും, എറണാകുളം--നിലമ്പൂർ പാസഞ്ചറും റദ്ദാക്കി. രാവിലെ 6.45ന് എറണാകുളത്തു നിന്നുള്ള കണ്ണൂർ ഇന്റർസിറ്റി തൃശൂരിൽ നിന്നാണ് പുറപ്പെടുക. രാവിലെ 8.10ന്. പരശുറാം, ശബരി എക്സ്‌പ്രസുകൾ ഒരു മണിക്കൂർ തൃശൂർ ഭാഗത്തു വൈകും.

തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോടു നിന്നുള്ള തിരുവനന്തപുരം ജനശതാബ്ദി വൈകിട്ട് 5.30ന് എറണാകുളത്തു നിന്നാകും പുറപ്പെടുക. പുനലൂർ-പാലക്കാട് പാലരുവി എക്സ്‌പ്രസ് രാവിലെ പത്തിന് ആലുവയിൽ യാത്ര അവസാനിപ്പിക്കും. തിരികെ പാലക്കാടു നിന്നു പുനലൂരിലേക്കുള്ള പാലരുവി വൈകിട്ട് 6.30ന് ആലുവയിൽ നിന്നായിരിക്കും പുറപ്പെടുക. പാലക്കാടിനും ആലുവയ്ക്കുമിടയ്ക്ക് ഈ ട്രെയിൻ ഉണ്ടാവില്ല.

ഗുരുവായൂരിൽ നിന്നു രാവിലെ 5.55നുള്ള ഇടമൺ പാസഞ്ചർ 6.45നു മാത്രമേ പുറപ്പെടൂ. തിരുവനന്തപുരം-ഷൊർണൂർ വേണാട് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്‌പ്രസ് അങ്കമാലിയിൽ നിന്നു 3.55 നാകും പുറപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP