Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബൈക്കിൽ സഹോദരിയുടെ വീട്ടിലേക്ക് പോയ ഒരു കുടുംബത്തെ ഇല്ലാതാക്കി ടിപ്പർ അപകടം; അമ്മയും മകനും കൊച്ച് മകനും മരിച്ചതോടെ കളർകോട്ടെ വീട് അനാഥം; അപകടം നടന്നത് രാജീവിന് മറ്റൊരു വിവാഹം ആലോചിക്കുന്നതിനിടെ

ബൈക്കിൽ സഹോദരിയുടെ വീട്ടിലേക്ക് പോയ ഒരു കുടുംബത്തെ ഇല്ലാതാക്കി ടിപ്പർ അപകടം; അമ്മയും മകനും കൊച്ച് മകനും മരിച്ചതോടെ കളർകോട്ടെ വീട് അനാഥം; അപകടം നടന്നത് രാജീവിന് മറ്റൊരു വിവാഹം ആലോചിക്കുന്നതിനിടെ

ആലപ്പുഴ: ഒരു ടിപ്പർ അപകടം ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. കാളാത്ത് വാർഡ് വള്ളിക്കാട്ടുപറമ്പിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ രാജമ്മ(55)യും മകൻ അനിൽകുമാറും(രാജീവ് -34)ചെറുമകൻ മിഥുനും(അച്ചു -ആറ്) എന്നിവരാണ് ടിപ്പർ അപകടത്തിൽ മരണപ്പെട്ടത്.

സഹോദരി രശ്മി അടൂരിൽ നിർമ്മിക്കുന്ന വീടിന്റെ കട്ടിളവയ്ക്കൽച്ചടങ്ങിൽ പങ്കെടുക്കാൻ ബെക്കിൽ പുറപ്പെടുമ്പാഴായിരുന്നു ടിപ്പർ ഇവരുടെ ജീവന്റെ മുകളിലേക്ക് പാഞ്ഞ് വന്നത്.വ്യാഴാഴ്ച രാവിലെ 7.20 നായിരുന്നു അപകടം. കോട്ടയത്തെ ക്രഷറിൽനിന്നു കയറ്റിയ പാറപ്പൊടി ഇറക്കി തിരികെ പോകുമ്പോൾ കെ.പി. റോഡിൽ കുറ്റിത്തെരുവ് ജങ്ഷനു സമീപത്ത് ടിപ്പർലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.

ടിപ്പർ ലോറിയുടെ ഡ്രൈവറായ കോട്ടയം മണിമല കാക്കനാട്ട് വീട്ടിൽ റെന്നി കെ.മെക്കിളി(40)നെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് അറസ്റ്റ് ചെയ്തു.

മിഥുന് രണ്ടു വയസുള്ളപ്പോൾ രാജീവ് വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. നേരത്തേ കൊറ്റംകുളങ്ങരയിൽ ഇവർക്കു വീടുണ്ടായിരുന്നെങ്കിലും രശ്മിയുടെ വിവാഹത്തെത്തുടർന്ന് ഇതു വിറ്റു വാടകവീട്ടിലേക്കു താമസംമാറ്റി. ദൂബായിൽ ജോലി ചെയ്തിരുന്ന രാജീവ് ഒരുവർഷം മുമ്പു നാട്ടിലെത്തി പ്ലംബിങ് ജോലിയിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ, മറ്റൊരു വിവാഹത്തിനായുള്ള ആലോചന തുടങ്ങിയതിനിടെയാണു ടിപ്പറിന്റെ രൂപത്തിൽ ദുരന്തം ഒരു കുടുംബത്തെ തന്നെ കൊണ്ട് പോയത്.

സ്വന്തമായി ഒരു വീട് മകന്റെ സുരക്ഷിതത്വത്തിനായി മറ്റൊരു വിവാഹം എന്നീ സ്വപ്‌നങ്ങളുമായി പോകുന്നതിനിടയിലാണ് കളർകോട് മണ്ണുപരിശോധനാ കേന്ദ്രത്തിൽ പാർട്ട്‌ടെം ജീവനക്കാരിയായ രാജമ്മയും മകൻ രാജീവും മരത്തിന് കീഴടങ്ങുന്നത്.

കളർകോട് ഗവ. എൽ.പി.എസിൽ ഒന്നാംക്ലാസ് വിദ്യാർത്ഥിയായിരുന്നു മിഥുൻ. പോസ്റ്റ്മോർട്ടത്തിനുശേഷം വിലാപയാത്രയായി മൃതദേഹങ്ങൾ കുടുംബവീട്ടിൽ എത്തിച്ചപ്പോൾ വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിക്കാനായി കാത്തുനിന്നു. ഈ കുടുംബാംഗങ്ങൾക്കു അവർ കണ്ണീരോടെ യാത്രാമൊഴി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP