Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇത് വെറും മാതൃകയല്ല..കളക്ടർ മാതൃക; മകളെ സർക്കാർ അംഗനവടിയിൽ ചേർത്ത കളക്ടറുടെ തീരുമാനത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ; മകളെ ഇവിടെ ചേർത്തതിൽ സന്തോഷമേയുള്ളുവെന്ന് കർണ്ണാടക സ്വദേശി കളക്ടർ ശിൽപ

ഇത് വെറും മാതൃകയല്ല..കളക്ടർ മാതൃക; മകളെ സർക്കാർ അംഗനവടിയിൽ ചേർത്ത കളക്ടറുടെ തീരുമാനത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ; മകളെ ഇവിടെ ചേർത്തതിൽ സന്തോഷമേയുള്ളുവെന്ന് കർണ്ണാടക സ്വദേശി കളക്ടർ ശിൽപ

മറുനാടൻ ഡെസ്‌ക്‌

സർക്കാരിന്റെ വിദ്യാഭ്യാസ മാതൃകൾ ഏറ്റെടുക്കാൻ ജനങ്ങളെ ഉപദേശിക്കുകയും അതിനെ പാടെ അവഗണിക്കുന്ന ഉദ്യോഗസ്ഥർക്കിടയിൽ നിന്ന് വേറിട്ട് നിൽക്കുകയാണ് ഈ കളക്ടർ. കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഏത് സ്‌കൂളിൽ ചേർക്കണമെന്ന് ആശങ്കയുള്ളവരാണ് പുതുതലമുറയിലെ മാതാപിതാക്കൾ. ഭീമമായ തുക ഫീസായി നൽകി ഏറ്റവും വലിയ സ്‌കൂളിൽ ചേർക്കാൻ മാതാപിതാക്കൾ മൽസരിക്കുന്ന കാലത്ത് വ്യത്യസ്തയാകുകയാണ് ഈ കലക്ടർ അമ്മ.

മകളെ നഗരത്തിലെ വൻ സ്‌കൂളുകളിലൊന്നും ചേർക്കാതെ സർക്കാർ അംഗനവാടിയിൽ ചേർത്ത് മാതൃകയായിരിക്കുകയാണ് തിരുനെൽവേലി ജില്ലാ കലക്ടർ ശിൽപ പ്രഭാകർ സതീഷ്. പാളയംകോട്ടെയിലെ അംഗൻവാടിയിലാണ് കളക്ടർ മകളെ ചേർത്തത്. തിരുനെൽവേലിയിലെ ആദ്യത്തെ വനിത കളക്ടറാണ് ശിൽപ. സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള കുട്ടികളുമായി ഇടപഴകാനുള്ള അവസരമാണ് അംഗനവാടികൾ നൽകുന്നത്.

സങ്കോചമില്ലാതെ പെരുമാറാനും ആത്മവിശ്വാസമുള്ളവളായി വളരാനും അംഗനവാടിയിലെ വിദ്യാഭ്യാസം കൊണ്ട് സാധിക്കുമെന്നുള്ളതുകൊണ്ടാണ് മകളെ മുന്തിയ പ്ലേസ്‌കൂളിലൊന്നും ചേർക്കാതിരുന്നത്. കലക്ട്രേറ്റിന് സമീപമാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും മികച്ച അദ്ധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാണ്'-ശിൽപ പറയുന്നു. മകളെ ഇവിടെ ചേർത്തതിൽ സന്തോഷമേയുള്ളുവെന്ന് കർണ്ണാടക സ്വദേശിയായ കലക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP