Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിനോദ പഠനയാത്ര സംസ്ഥാനത്തിനുള്ളിൽ പരിമിതപ്പെടുത്തിയതിലും ഫണ്ട് വെട്ടിക്കുറച്ചതിലും പ്രതിഷേധം; മലയാള സർവ്വകലാശാല രജിസ്ട്രാർ ഡോ: കെ.എം ഭരതനെ എസ്എഫ്‌ഐ പ്രവർത്തകർ ഉപരോധിച്ചു; യാത്ര പരിമിതപ്പെടുത്തിയത് സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് സർവകലാശാലയുടെ വിശദീകരണം

വിനോദ പഠനയാത്ര സംസ്ഥാനത്തിനുള്ളിൽ പരിമിതപ്പെടുത്തിയതിലും ഫണ്ട് വെട്ടിക്കുറച്ചതിലും പ്രതിഷേധം; മലയാള സർവ്വകലാശാല രജിസ്ട്രാർ ഡോ: കെ.എം ഭരതനെ എസ്എഫ്‌ഐ പ്രവർത്തകർ ഉപരോധിച്ചു; യാത്ര പരിമിതപ്പെടുത്തിയത് സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് സർവകലാശാലയുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തഛൻ മലയാള സർവ്വകലാശാല രജിസ്ട്രാർ ഡോ: കെ.എം ഭരതനെ എസ്.എഫ്.ഐ വിദ്യാർത്ഥികൾ ഉപരോധിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു ഉപരോധം. വിനോദ- പഠനയാത്ര സംസ്ഥാനകത്തിനകത്ത് പരിമിതപ്പെടുത്തിയതിലും ഫണ്ട് വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ചാണ് പെൺകുട്ടികളടങ്ങുന്ന 50 ഓളം എസ്.എഫ്.ഐ വിദ്യാർത്ഥികൾ രംഗത്തുവന്നത്.

മുൻ വർഷങ്ങളിൽ സംസ്ഥാനത്തിന് പുറത്തും വിനോദ പഠനയാത്രകൾ നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള യാത്ര പരിമിതപ്പെടുത്തിയതാണ് വിദ്യാർത്ഥി പ്രതിഷേധത്തിനിടയാക്കിയത്. ബുധനാഴ്ച വൈകീട്ട് ആറോടെ തുടങ്ങിയ ഉപരോധം മൂന്ന് മണിക്കൂർ നീണ്ടു.

വിദ്യാർത്ഥി പ്രതിനിധികൾ രജിസ്ട്രാറുമായും വിസിയുടെ പി.എ യുമായി നടത്തിയ ചർച്ചയിൽ സമരം വിജയിച്ചതായി എസ്.എഫ്.ഐ നേതാക്കൾ അറിയിച്ചു. മുൻ വർഷങ്ങളിലെ വിനോദയാത്രക്കു സമാനമായി ഇത്തവണയും പോകാമെന്നാണ് വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ ധാരണ. വിദ്യാർത്ഥികൾക്ക് അനുകൂലമായതോടെയാണ് സമരം അവസാനിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP