Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാശം വിതയ്ക്കാൻ തിത്‌ലി ചുഴലിക്കാറ്റ് വരുന്നു; ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട കാറ്റ് ഒഡീഷാ-ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം: ഒഡീഷാ തീരത്ത് റെഡ് അലേർട്ട്

നാശം വിതയ്ക്കാൻ തിത്‌ലി ചുഴലിക്കാറ്റ് വരുന്നു; ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട കാറ്റ് ഒഡീഷാ-ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം: ഒഡീഷാ തീരത്ത് റെഡ് അലേർട്ട്

ന്യൂഡൽഹി: ലുബാൻ പിൻവാങ്ങിയപ്പോൾ നാശം വിതയ്ക്കാൻ തിത്‌ലി ചുഴലിക്കാറ്റ് വരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തിത്ലി ചുഴലിക്കാറ്റ് ഒഡീഷാ-ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച തിത്ലി ഒഡീഷാ- ആന്ധ്രാപ്രദേശ് തീരത്തെത്തും

ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചേക്കും. ഒഡീഷയുടെ തീരദേശ ജില്ലകളിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ഐ എം ഡി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ ചുഴലിക്കാറ്റു വീശാനും സാധ്യതയുണ്ട്. വ്യാഴാഴ്ച പുലർച്ചയോടെ ഗോപാൽപുറിനും കലിംഗപട്ടണത്തിനും ഇടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും മണ്ണിടിച്ചിലുമുണ്ടാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 125 കിലോമീറ്ററോളം വേഗത്തിൽ കാറ്റുവീശിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

അടിയന്തര രക്ഷാപ്രവർത്തനത്തിനു തയ്യാറായിരിക്കാൻ എല്ലാ ജില്ലാ അധികൃതർക്കും ഒഡീഷ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഒഡീഷയിലെ നാലുജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ബുധനാഴ്ച മുതൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP