Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള ഡാം സുരക്ഷാ ഓർഗനൈസേഷന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇടപെടാൻ അവകാശമില്ല; ഡാം കേരളത്തിലെങ്കിലും അണക്കെട്ടിന്റെ പ്രവർത്തനവും പരിപാലനവും തമിഴ്‌നാടിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്ന് കേന്ദ്ര ജലശക്തി മന്ത്രി; മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണശേഷി 136 അടിയിൽനിന്ന് 152 അടിയായി ഉയർത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ എംപിമാർ: മുല്ലപ്പെരിയാർ ഡാമിന് മേൽ പിടിമുറുക്കി തമിഴ്‌നാട്

കേരള ഡാം സുരക്ഷാ ഓർഗനൈസേഷന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇടപെടാൻ അവകാശമില്ല; ഡാം കേരളത്തിലെങ്കിലും അണക്കെട്ടിന്റെ പ്രവർത്തനവും പരിപാലനവും തമിഴ്‌നാടിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്ന് കേന്ദ്ര ജലശക്തി മന്ത്രി; മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണശേഷി 136 അടിയിൽനിന്ന് 152 അടിയായി ഉയർത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ എംപിമാർ: മുല്ലപ്പെരിയാർ ഡാമിന് മേൽ പിടിമുറുക്കി തമിഴ്‌നാട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന് മേൽ തമിഴ്‌നാട് പിടിമുറുക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനവും പരിപാലനവും തമിഴ്‌നാടിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്. ഫിഷറീസ് മന്ത്രി ഡി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് മന്ത്രിമാരുടെയും എ.ഐ.എ.ഡി.എം.കെ. എംപി.മാരുടെയും നിവേദകസംഘത്തിനാണ് മന്ത്രി ഉറപ്പുനൽകിയത്.

പാർലമെന്റിന്റെ പരിഗണനയിലുള്ള ഡാം സുരക്ഷാ ബിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നടത്തിപ്പിലും പരിപാലനത്തിനുമുള്ള തമിഴ്‌നാടിന്റെ നിയന്ത്രണം ഇല്ലാതാക്കുകയില്ലെന്ന് മന്ത്രി വ്യക്തമാക്കി. ലോക്സഭ പാസാക്കിയ ഡാം സുരക്ഷ ബിൽ രാജ്യസഭയുടെ പരിഗണനയിലാണ്. കേരള ഡാം സുരക്ഷാ ഓർഗനൈസേഷന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെയും തമിഴ്‌നാടിന്റെ ഉടമസ്ഥതയിലുള്ള മറ്റ് അണക്കെട്ടുകളുടെയും ചുമതലയുണ്ടാകില്ല. മുല്ലപ്പെരിയാൽ അണക്കെട്ട് സുരക്ഷിതമാണെന്ന് കഴിഞ്ഞ വ്യാഴാഴ്ച ലോക്സഭയിലെ ചോദ്യത്തിനു മറുപടി പറഞ്ഞത് മന്ത്രി നിവേദകസംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

കേന്ദ്ര ജലശക്തി മന്ത്രിയുടെ ഉറപ്പ് കിട്ടിയതോടെ പുതു പുത്തൻ ആവശ്യങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്‌നാട് എംപിമാർ. മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണശേഷി 136 അടിയിൽനിന്ന് 152 അടിയായി ഉയർത്തണമെന്ന് എംപി.മാർ ആവശ്യപ്പെട്ടു. ഡാം സുരക്ഷാ ബില്ലിൽനിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി ജയകുമാർ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP