Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിക്കുന്നതിനിടെ ഒന്നരവയസുകാരന്റെ തല പാത്രത്തിനുള്ളിൽ കുടുങ്ങി; ഫയർഫോഴ്‌സിന്റെ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തി

കളിക്കുന്നതിനിടെ ഒന്നരവയസുകാരന്റെ തല പാത്രത്തിനുള്ളിൽ കുടുങ്ങി; ഫയർഫോഴ്‌സിന്റെ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തി

തൃശൂർ: കളിക്കുന്നതിനിടെ ഒന്നരവയസുകാരന്റെ തല പാത്രത്തിനുള്ളിൽ കുടുങ്ങി. ഒടുവിൽ ഫയർഫോഴ്‌സിന്റെ സഹായത്തോടെ പാത്രം അറുത്തുമാറ്റി കുഞ്ഞിനെ രക്ഷപ്പെടുത്തി.

ഊരകം ചേർപ്പ് ചെറായിമ്മൽ വീട്ടിൽ ഷിനോജിന്റെ മകൻ അക്ഷതാണ് കളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

അടുക്കളയിൽനിന്ന് കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് വീട്ടുകാർ കാര്യമറിയുന്നത്. തലയിൽ സ്റ്റീൽ പാത്രം കുരുങ്ങിയ നിലയിലായിരുന്നു അക്ഷത്.

പാത്രം ഉയർത്തിയെടുക്കാൻ വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഇതെത്തുടർന്ന് വീട്ടുകാർ തൃശൂർ ഹൈറോഡിലുള്ള ഫയർ സ്റ്റേഷനിൽ കുട്ടിയെ എത്തിക്കുകയായിരുന്നു. ഫയർമാൻ ജോൺ ബ്രിട്ടോ പാത്രം മുറിച്ചെടുത്തു കുട്ടിയെ രക്ഷിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP