Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നുരഞ്ഞ് പൊങ്ങുമിനി നല്ലിളം കള്ള്! സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ ബുധനാഴ്ച തുറക്കും; ഒരാൾക്ക് ലഭിക്കുക ഒന്നര ലിറ്റർ വരെ കള്ള്; ഇരുന്ന് കുടിക്കാൻ അനുവദിക്കില്ല; രാവിലെ ഒമ്പത് മുതൽ രാത്രി ഏഴു വരെ പ്രവർത്തനസമയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ബുധനാഴ്ച മുതൽ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കണം ഷോപ്പുകൾ തുറക്കേണ്ടത്. രാവിലെ ഒമ്പത് മുതൽ രാത്രി ഏഴു വരെയായിരിക്കും പ്രവർത്തന സമയം.

ഒരാൾക്ക് ഒന്നര ലിറ്റർ വരെ കള്ളു ലഭിക്കും. ഷാപ്പുകളിൽ ഇരുന്നു കുടിക്കാൻ അനുവദിക്കില്ലെന്നു മാർഗ നിർദ്ദേശത്തിൽ പറയുന്നു. കുപ്പിയോ പാത്രവുമായോ എത്തുന്നവർക്കു വീട്ടിൽ കൊണ്ടുപോകാം. ചില കള്ളുഷാപ്പുകൾ കുപ്പിയിൽ നൽകും.

ഒരു സമയം ക്യൂവിൽ അഞ്ച് പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പിൽ അനുവദിക്കൂ. ക്യൂവിൽ നിൽക്കുന്നവർക്കും തൊഴിലാളികൾക്കും മാസ്‌ക് നിർബന്ധം. കള്ളു വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭയാണ് കള്ളുഷാപ്പുകൾ തുറക്കാൻ തീരുമാനിച്ചത്. 3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP